അത് ആരും ഓർമിപ്പിച്ചില്ല; ഇന്ദ്രജിത്തിനോട് ക്ഷമ പറഞ്ഞ് അൽഫോൺസ് പുത്രൻ
ഇന്ദ്രജിത്തിനോട് ക്ഷമ ചോദിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് സിനിമയിലെ പൃഥ്വിരാജിന്റെയും മല്ലിക സുകുമാരന്റേയും രംഗം പങ്കുവെച്ച് കൊണ്ടാണ് ക്ഷമ ചോദിച്ചത്. സിനിമയിൽ സുകുമാരന്റെ ചിത്രം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ദ്രജിത്തിനെ മറുന്നു പോയെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. ആരും ഒർമിപ്പിച്ചില്ലെന്നും ഭാവിയിൽ ഒന്നിച്ച് സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നും അൽഫോൺസ് പുത്രൻ കുറിച്ചു.
'ഗോൾഡിലെ ആദ്യത്തെ രംഗമാണിത്. എന്റെ സിനിമയിൽ ജോഷിയെയും അമ്മയെയും പോലെ ജീവിച്ചതിന് രണ്ടുപേർക്കും നന്ദി. സുകുമാരൻ സാറിന് എന്റെ പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ എന്നോടു ക്ഷമിക്കണം. ഞാൻ സുകുമാരൻ സാറിനെയും മല്ലിക മാഡത്തെയും രാജുവിനേം അഭിനയിപ്പിച്ചപ്പോൾ ചേട്ടനെ മറന്നു പോയി. ആരും ഓർമിപ്പിച്ചില്ല. പക്ഷേ സിനിമയൊക്കെ ചെയ്തു കഴിയാറായപ്പോൾ എനിക്കെന്തോ മിസ് ചെയ്തതായി തോന്നി, ആ അത് ചേട്ടൻ തന്നെ ആയിരുന്നു. ഇനി എപ്പോഴെങ്കിലും കൂടെ വർക്ക് ചെയ്യണം എന്നുണ്ട് .
ഗോൾഡിന്റെ ബിജിഎമ്മുകളും ജിംഗിൾസും ഗാനങ്ങളും ഓരോന്നായി പുറത്തിറക്കാൻ പോവുകയാണ്. ഒരുറപ്പ് തരാം ഒന്നും ഓർഡറിൽ ആയിരിക്കില്ല'–അൽഫോൻസ് പുത്രൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.