Posted On
date_range Updated On
date_range അല്ലു അർജുന് കോവിഡ്
ന്യൂഡൽഹി: തെലുങ്ക് സിനിമ നടൻ അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച താരം തന്നെയാണ് പോസിറ്റീവായ വിവരം പങ്കുവെച്ചത്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുമെന്നും വീട്ടിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
തന്നെ സ്നേഹിക്കുന്നവരും ആരാധകരും സങ്കടപ്പെടേണ്ട കാര്യമില്ലെന്നും താൻ സന്തോഷത്തോടെ ഇരിക്കുകയാണെന്നും അല്ലു കൂട്ടിച്ചേർത്തു. ചിരഞ്ജീവിയടക്കമുള്ളവരുടെ താര കുടുംബത്തിൽ ജനിച്ച അല്ലു അർജുന് കേരളത്തിലും ഏറെ ആരാധകരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.