മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷ നടൻമാരിൽ ഒരാളാണ് അല്ലു അർജുൻ. ആദ്യ കാലത്തെ ഹിറ്റായ ആര്യ മുതൽ അല്ലുവിനോട് മലയാളികൾക്ക് ഒരുപാട് ഇഷ്ടമുണ്ട്. കേരളത്തിൽ 100 ദിവസം ഓടിയ ചിത്രമാണ് ഇത്. മലയാളത്തിൽ അഭിനിയക്കുകയാണെങ്കിൽ ആരെകൂടെ സ്രകീൻ ഷെയർ ചെയ്യണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനുള്ള മറുപടി നൽകുകയാണ് അല്ലു അർജുൻ.
മോഹൻലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹമെന്നും യുവ നടന്മാരിൽ പൃഥ്വിരാജിനൊപ്പമോ ദുൽഖറിനൊപ്പമോ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു. 'മലയാള സിനിമയിൽ അഭിനയിക്കാൻ എനിക്കും ആഗ്രഹമുണ്ട്. എന്നാൽ മലയാള സംവിധായകർ ആരും എന്നെ അങ്ങനെ സമീപിക്കുന്നില്ല. കേരളത്തിലെ ഒരു സംവിധായകന് എന്നോട് കഥ പറയാൻ എങ്ങനെ ബന്ധപ്പെടാനാകുമെന്ന് ചോദിച്ചാൽ, അത് എളുപ്പമാണെന്നാണ് എന്‍റെ മറുപടി.
സിനിമാമേഖലയിൽ എല്ലാവർക്കും പരസ്‌പരം കണക്ഷനുകൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതല്ലെങ്കിൽ ചെറിയൊരു പരിശ്രമത്തിന്‍റെ ആവശ്യമേയുള്ളൂ. എന്റെ ഓഫീസിൽ ഒന്ന് വിളിക്കുക. ഈയൊരു ശ്രമം നടത്താൻ എല്ലാ മലയാളി സംവിധായകരോടും ഞാൻ അഭ്യർഥിക്കുകയാണ്.
മലയാള സിനിമയിലേക്ക് വരികയാണെങ്കിൽ ആരുടെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചാൽ, സത്യത്തിൽ റോളുകൾ യോജിച്ചാൽ ആരുടെ കൂടെ അഭിനയിക്കുന്നതിലും എനിക്ക് പ്രശ്‌നമില്ല. എങ്കിലും ആരുടെ കൂടെ അഭിനയിക്കണം എന്ന ചോദ്യത്തിന് മോഹൻലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവ നിരയിൽ ആർക്കൊപ്പം എന്ന് ചോദിച്ചാൽ, അത് പൃഥ്വിരാജിനൊപ്പമോ ദുൽഖറിനൊപ്പമോ എന്നായിരിക്കും എൻ്റെ ഉത്തരം, അല്ലു അർജുൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.