മാഫിയ ക്വീനായി ആലിയഭട്ട്​, ബൻസാലി ചിത്രം 'ഗംഗുഭായ്​ കത്തിയവാഡി'യുടെ ടീസർ പുറത്ത്​

മുംബൈ കാമാത്തിപുര ഭരിക്കുന്ന മാഫിയ ക്വീനായി ആലിയ ഭട്ട്​ 'ഗംഗുഭായ്​ കത്തിയവാഡി'യിൽ. സംവിധായകൻ സഞ്​ജയ്​ ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബൻസാലിയുടെ 58ാം പിറന്നാളിനോട്​ അനുബന്ധിച്ചാണ്​ പോസ്റ്റർ പുറത്തുവിട്ടത്​.

ബോളിവുഡിൽ ദൃശ്യവിരുന്നൊരുക്കുന്ന ബൻസാലിയുടെ മറ്റൊരു ചിത്രമാകും ഗംഗുഭായ്​ കത്തിയവാഡിയെന്ന്​ ടീസറിൽ സൂചിപ്പിക്കുന്നു.

ഗുജറാത്തിലെ കത്തിയവാഡിയിൽനിന്ന്​ കാമാത്തിപുരയിലെത്തി മാഫിയ ക്വീനായി മാറിയ ഗംഗുഭായ്​ ആലിയയുടെ കരിയറിലെ ശക്തമായ മറ്റൊരു കഥാപാത്രമാകും​. ഗംഗുഭായ്​യുടെ കൗമാരം, മധ്യവയസ് എന്നീ​ കാലങ്ങൾ ആലിയ അവതരിപ്പിക്കും.

Full View

ശന്തനു മഹേശ്വരി, വിജയ്​ റാസ്​, ഹുമാ ഖുറേഷി, അജയ്​ ദേവ്​ഗൺ, ഇമ്രാൻ ഹാഷ്​മി തുടങ്ങിയവരാണ്​ ചി​ത്രത്തിൽ അണിനിരക്കുന്ന മറ്റു താരങ്ങൾ.

ഹുസൈൻ സെയ്​ദിയുടെ മാഫിയ ക്വീൻസ്​ ഓഫ്​ മുംബൈ എന്ന പുസ്​തകത്തെ അടിസ്​ഥാനമാക്കിയാണ്​ ചിത്രം. ജൂലൈ 31നാണ്​ ചിത്രം തിയറ്ററുകളിലെത്തുക.


സഞ്​ജയ്​ ലീല ബൻസാലിയാണ്​ ചിത്രത്തിന്‍റെ ഗാനങ്ങൾ. ബൻസാലി പ്രൊഡക്ഷൻസും പെൻ ഇന്ത്യയും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​. 



 


Tags:    
News Summary - Alia Bhatts new project Gangubai Kathiawadi Teaser Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.