നസ്ലെൻ ഗഫൂറിനെ നായകനാക്കി ഹിറ്റ്മേക്കർ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ ട്രെയിലർ പുറത്ത്. സ്പോർട് കോമഡി ഴേണറിൽ എത്തുന്ന ചിത്രത്തിന്‍റെ 2.39 മിനിറ്റിന്‍റെ ട്രെയിലറാണ് എത്തിയത്. ചിത്രം ഒരു മുഴുനീള എൻടെർടെയ്നർ ആയിരിക്കുമെന്ന് തന്നെയാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. തല്ലുമാല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ഒരുപാട് പ്രതീക്ഷയിലാണ് ആരാധകർ.
പ്ലാൻ ബി മോഷൻ പിക്ചേർസ്, റീലിസ്‌റ്റിക് സ്‌റ്റുഡിയോ എന്നിവരുടെ ബാനറിൽ ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്‌ചർസിന്‍റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലെനൊപ്പം, ഗണപതി, ലുക്മാൻ അവറാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളിൽ എത്തുന്നു.
ജിംഷി ഖാലിദ് ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിൽ ചിത്രസംയോജനം ചെയ്യുന്നത് നിഷാദ് യൂസഫാണ. ഹിറ്റ് സോങ് മേക്കർ : വിഷ്ണു വിജയ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. മുഹ്‌സിൻ പരാരിയും സുഹൈൽ കോയയുമാണ് വരികൾ എഴുതുന്നത്. വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.