Posted On
date_range Updated On
date_range അജിത് ചിത്രം ‘തുനിവ്’ ഒ.ടി.ടിയിലേക്ക്
എച്ച് .വിനോദ് സംവിധാനം ചെയ്ത അജിത് മഞ്ജു വാര്യർ ചിത്രം ‘തുനിവ്’ ഒ.ടി.ടിയിലേക്ക്. ഫെബ്രുവരി 8 മുതൽ ചിത്രം നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്യും. ബാങ്ക് കൊള്ളയുടെ കഥയാണ് തുനിവ് പറയുന്നത്.
നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്കുശേഷം എച്ച് .വിനോദും അജിത്തും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. മഞ്ജുവാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാതാവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തിലുണ്ട്.
അജിത്തിന്റെ ആക്ഷൻ പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നീരവ് ഷാ ചിത്രത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.