പിതാവ് കൃഷ്ണരാജ് റായ് യുടെ ഓർമ പങ്കുവെച്ച് ഐശ്വര്യ റായ് ബച്ചൻ. കാൻസർ ബാധിച്ച് 2017 ലായിരുന്നു കൃഷ്ണരാജ് റായ് യുടെ വിയോഗം. ഒരുപാട് സ്നേഹിക്കുന്നെന്നും താങ്കളുടെ അനുഗ്രഹത്തിന് നന്ദിയുണ്ടെന്നും ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിതാവിനൊപ്പമുള്ള മകൾ ആരാധ്യയുടെ ചിത്രത്തിനൊപ്പമാണ് ഐശ്വര്യ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. ഒപ്പം അമ്മ ബൃന്ദ്യ റായ്ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അച്ഛനെക്കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകൾ ആരാധകരുടെ ഇടയിൽ വൈറലാണ്.
പിതാവിന്റെ പിറന്നാൾ ദിനത്തിലും ഐശ്വര്യ ഒരു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. ആരാധ്യക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പിറന്നാൾ ആശംസ നേർന്നത്. 'പ്രിയപ്പെട്ട ഡാഡി-അജ്ജാ ഏറ്റവും സ്നേഹമുള്ള, ദയയുള്ള, എറ്റവും ശക്തനായ, ഉദാരമതിയായ, നീതിമാനായ വ്യക്തിയാണ് അങ്ങ്. നിങ്ങളെപ്പോലെ മറ്റാരുമില്ല' -എന്നായിരുന്നു കുറിച്ചത്.
അടുത്തിടെ നടി പങ്കുവെച്ച മാതാപിതാക്കളുടെ പഴയകാലം ചിത്രവും വൈറലായിരുന്നു. വിവാഹ വാർഷികത്തിനോട് അനുബന്ധിച്ചായിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 'പ്രിയപ്പെട്ട മമ്മി-ഡാഡി നിങ്ങളെ നിത്യമായി സ്നേഹിക്കുന്നു. നിങ്ങളുടെ വിവാഹ വാർഷികത്തിൽ എന്റെ പ്രാർഥനയും സ്നേഹവും. ദൈവം അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.