Posted On
date_range Updated On
date_range ഐശ്വര്യ റായിക്കൊപ്പം നൃത്തം വെച്ച് ആരാധ്യ; ഒപ്പം അഭിഷേകും- ഏറ്റെടുത്ത് ആരാധകർ
ഐശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും ചിത്രങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ ഇരുവരും ചേർന്ന് ഒരു വിവാഹ പാർട്ടിക്കിടെ നൃത്തം ചെയ്യുന്ന വിഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. അഭിഷേക് ബച്ചനും ഇവർക്കൊപ്പം നൃത്തത്തിൽ പങ്കുചേരുന്നുണ്ട്.
ഐശ്വര്യയുടെ ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മകളും തകർപ്പൻ നൃത്തവുമായി വേദി കീഴടക്കിയത്. അഭിഷേക് ബച്ചൻ-പ്രിയങ്ക ചോപ്ര സിനിമയായ 'ദോസ്താന'യിലെ 'ദേശി ഗേൾ' ഗാനത്തിനൊപ്പമാണ് ഇവർ ചുവട് െവച്ചത്. അമ്മയുടെ ചുവടുകൾ നോക്കി അതേപോലെ പകർത്തിയാണ് ഒമ്പതുകാരിയായ ആരാധ്യ നൃത്തം ചെയ്യുന്നത്. മകളുടെ നൃത്തം കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.