കാതലിന് ശേഷം മമ്മൂട്ടിയുടെ 'ഏജന്റ്' ഒ.ടി.ടിയിലേക്ക്....

മ്മൂട്ടി, അഖിൽ അക്കിനേനി എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഏജന്റ്. 2023 ഏപ്രിൽ 27 ന് റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. തിയറ്ററുകളിൽ വൻ പരാജയമായിരുന്നു. ഇപ്പോഴിതാ ഏജന്റ് ഒ.ടി.ടിയിലെത്തുകയാണ്. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജനുവരി 26 നാണ് ഏജന്റ് പ്രദർശനത്തിനെത്തുന്നത്.

കഴിഞ്ഞ വർഷം പല തവണ ഏജന്റിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യപിച്ചിരുന്നു. എന്നാൽ അതെല്ലാം അവസാന നിമിഷം മാറ്റി. സോണി ലിവിൽ 2023 മെയ് 19 ന് എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. നിർമാതാക്കളും സോണി ലിവുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് അന്ന് ചിത്രം പ്രദർശനത്തിനെത്തിയില്ല. പിന്നീട് ജൂൺ 26 ന് ഏജന്റ് സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതും അവസാന നിമിഷം നീട്ടിവെച്ചു. പിന്നീട് സെപ്റ്റംബർ 29 ന് ഒ.ടി.ടിയിൽ എത്തുമെന്ന് സോണി ലിവ് അറിയിച്ചെങ്കിലും അതും നടന്നില്ല.

സുരേന്ദർ റെഡ്ഡിയാണ് ഏജന്റ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി 'റോ ചീഫ് കേണൽ മേജർ മഹാദേവൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായിട്ടാണ് അഖിൽ അക്കിനേനി എത്തിയത്. ആക്ഷന് ഏറെ പ്രധാന്യമുള്ള ഏജന്റ്  പാൻ ഇന്ത്യൻ റിലീസായിട്ടായിരുന്നു  പ്രദര്‍ശനത്തിന് എത്തിയത്.

കാതൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. തിയറ്ററുകളിൽ മികച്ച വിജയം നേടിയ കാതലിന് ഒ.ടി.ടിയിൽ നിന്നും മികച്ച അഭിപ്രാഭമാണ് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് ഇന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖർ എത്തിയിരുന്നു.

Tags:    
News Summary - Agent OTT Buzz returns to Headlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.