ബോളിവുഡ് നടൻ മുഷ്താഖ് ഖാനെ തട്ടികൊണ്ടുപോയി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിൽ നിന്ന് നടൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ബിജ്നോർ (യു.പി): ‘വെൽക്കം’, ‘സ്ത്രീ ടു’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹിന്ദി നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് താരത്തെ 12 മണിക്കൂറോളം പീഡിപ്പിച്ചു. സംഭവത്തിൽ നട​ന്റെ മാനേജർ ബിജ്നോർ പൊലീസിൽ പരാതി നൽകി.

മീറത്തിലെ പരിപാടിയിൽ പ​ങ്കെടുക്കാനെന്ന വ്യാജേന ക്ഷണിച്ചാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്.

ഒക്ടോബറിൽ നടനെ പരിപാടിയുടെ മുഖ്യാതിഥി ആയി ക്ഷിണിക്കുകയും ഇതിന് അഡ്വാൻസ് നൽകുകയും ചെയ്തു. തുടർന്ന് നവംബർ 20ലേക്കുള്ള മുംബൈ-ഡൽഹി വിമാന ടിക്കറ്റും അയച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് കാറിൽ കൊണ്ടുപോകാൻ ആളു വന്നിരുന്നു.

ഇവർ വഴിയിൽ വെച്ച് ഖാനെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ഖാൻ എതിർത്തപ്പോൾ ബന്ദിയാക്കിയതായി അറിയിച്ചു. ബിജ്നോറിൽ ബന്ദിയാക്കിയ സമയത്ത് നടനെ ക്രൂരമായി ആക്രമിച്ച് നടന്‍റെയും മകന്‍റെയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.

തൊട്ടടുത്ത ദിവസം രാവിലെ പള്ളിയില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ശബ്ദം കേട്ട് താരം അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് പള്ളിയില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്നാണ് താരം പൊലീസില്‍ പരാതി നല്‍കിയത്. 

ഇതിനിടെ നടൻ അദ്ഭുതകരമായി രക്ഷപ്പെടുകയും തിരിച്ച് മുംബൈയിലെത്തുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച നടൻ സുനിൽ പാലിനെ സമാന രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. എട്ടു ലക്ഷം രൂപ കൊടുത്താണ് മോചിതനായത് എന്നാണ് പാൽ പറയുന്നത്. 

Tags:    
News Summary - After Sunil Pal, actor Mushtaq Khan reveals he was kidnapped, tortured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.