സിനിമയെ വെല്ലുന്ന പരസ്യ ചിത്രമെത്തി; മോഹൻലാൽ-ശ്രീകുമാർ മാജിക് -വിഡിയോ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന വി.എ ശ്രീകുമാർ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ പരസ്യ ചിത്രം പുറത്ത്. ക്രേസ് ബിസ്ക്കറ്റ് ബ്രാൻഡിന്റെ  പരസ്യത്തിലാണ്   ഇരുവരും  ഒന്നിച്ചത്. പരസ്യം  സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലോകപ്രശസ്തമായ 'നാർക്കോസ്' സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ എത്തിയത്.

നേരത്തെ പുറത്തിറങ്ങിയ പരസ്യത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാലിന്റെ സംഘത്തെ കമാൻഡോ സംഘം തടയുന്നതും ലേഡി ചീഫിനു മുന്നിലേക്ക് ഇരു കൈകളും ഉയർത്തി മോഹൻലാൽ നടന്നടുക്കുന്നതുമാണ്  പരസ്യത്തിലുള്ളത്. 

Full View

മലൈക്കോട്ടൈ വാലിബന്റെ ഡി.ഒ.പി മധു നീലകണ്ഠനാണ് ഈ പരസ്യ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആർട്ട്.

മോഹൻലാലുമൊന്നിച്ച് നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വി.എ ശ്രീകുമാർ മുൻപും സിനിമയെ വെല്ലുന്ന പരസ്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ച, “നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം” എന്ന പരസ്യവാചകവും ആഘോഷവും വി.എ ശ്രീകുമാറിന്റെ സൃഷ്ടിയായിരുന്നു.

മണപ്പുറം ഗോൾഡ് ലോണിനു വേണ്ടി ലാലേട്ടൻ ഇരട്ട വേഷത്തിൽ അഭിനയിച്ച “വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ” വി.എ ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പർ ഹിറ്റ്. 'മൈജി'യെ പ്രശസ്തിയിലേക്ക് ഉയർത്തിയ ക്യാംപയിനുകൾക്കായി ഇരുവരും ഒന്നിച്ചതും പുതിയ ഗെറ്റപ്പിൽ മോഹൻലാൽ മൈജി ഉദ്ഘാടനത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതും മറ്റൊരു സംഭവം. കൊച്ചി മാരത്തണിൽ ആദ്യവർഷം മിൽഖാ സിംഗും രണ്ടാം വർഷം ഹർഭജൻ സിംഗുമൊത്ത് മോഹൻലാൽ പങ്കെടുത്ത പ്രചാരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 'മോഹൻലാൽസ് ടേസ്റ്റ് ബഡ്സി'നു വേണ്ടിയും രുചികരമായ പരസ്യങ്ങളും ശ്രീകുമാറിന്റെ സംവിധാനത്തിൽ അദ്ദേഹത്തിന്റെ പുഷ് 360 പരസ്യ ഏജൻസിയാണ് പുറത്തിറക്കിയത്

Tags:    
News Summary - After 'Odiyan', director V. A Shrikumar and Mohanlal New Ad Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.