ഒരു കാര്യം സന്തോഷത്തോടെ അറിയിക്കുന്നു; വിമർശകർക്ക് മറുപടിയുമായി ദുർഗയുടെ ഭർത്താവ് അർജുൻ

ടി ദുർഗ കൃഷ്ണക്ക് പിന്തുണയുമായി ഭർത്താവ് അർജുൻ രവീന്ദ്രൻ. 'കുടുക്ക് 2025' എന്ന ചിത്രത്തിലെ ടീസർ പുറത്ത് വന്നതിന് പിന്നാലെ നടിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പിന്തുണയുമായി ഭർത്താവ് അർജുൻ രംഗത്ത് എത്തിയത്. സിനിമയിലെ രംഗത്തെ ചൊല്ലി വിമർശിക്കുന്നവർക്ക് ഒരു ലോഡ് പുച്ഛമെന്നാണ് അർജുൻ പറയുന്നത്. കൂടാതെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ദുർഗയെ പിന്തുണക്കുമെന്നും അർജുൻ കൂട്ടിച്ചേർത്തു.

അർജുന്റെ വാക്കുകൾ ഇങ്ങനെ...എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും, കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.

അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു. നന്ദി.

ദുർഗ കൃഷ്ണക്ക് പിന്തുണയുമായി കൃഷ്ണ ശങ്കറും രംഗത്ത് എത്തിയിരുന്നു.

Tags:    
News Summary - Actress Durga Krishna's Husband Arjun reply About Cyber Attack For Kudukku 2025 intimate sence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.