'നായർ' എന്നുള്ളത് വിഴുങ്ങാൻ കാരണം അതാണ്!എന്റെ പേര് ഇങ്ങനെ, മാറ്റാന്‍ പറ്റില്ലല്ലോ; ഉണ്ണി മുകുന്ദൻ

ന്റെ ‍ യഥാർഥ പേരിനെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഷെഫീക്കിന്റെ സന്തോഷം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇനി പറഞ്ഞാൽ വിഷയമില്ലെന്നും എന്റെ പേര് അങ്ങനെയാണെന്നും ഉണ്ണി പറഞ്ഞു. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറ‍യുമ്പോഴാണ് പേരിനെ കുറിച്ച് സംസാരിച്ചത്.

തന്റെ പേര് ഉണ്ണികൃഷ്ണന്‍ മുകുന്ദൻ എന്ന്  പറഞ്ഞു തുടങ്ങുമ്പോൾ, ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ നായര്‍ എന്ന് അവതാരക കൂട്ടിച്ചേര്‍ക്കുന്നു. അതെ, ഞാന്‍ ലാലേട്ടന്റെ ഏതോ അഭിമുഖത്തില്‍ നായര്‍ എന്ന് പറഞ്ഞപ്പോള്‍ അതിന്റെ പേരില്‍ കുറെ ട്രോള്‍ വന്നു. അതുകൊണ്ടാണ് നായര്‍ എന്നുള്ളത് വിഴുങ്ങി പറഞ്ഞത്. ഇനി പറഞ്ഞാലും വിഷയമില്ല. പേരതാണ്, ഇനി മാറ്റാന്‍ പറ്റില്ലല്ലോ; താരം പറഞ്ഞു.

നവംബർ 25നാണ് ഷെഫീക്കിന്റെ സന്തോഷം തിയറ്ററുകളിൽ എത്തിയത്. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിൽ ബാല, ആത്മീയ, ദിവ്യ പിള്ള, മനോജ് കെ. ജയന്‍, സ്മിനു സിജോ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിപ്രായം നേടി കൊണ്ട് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Tags:    
News Summary - Actor Unni Mukundan Opens Up About Why He Talk His full Name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.