താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധിത ക്വാറ​ൈൻറനിൽ പോകണം -സുരാജ്​ വെഞ്ഞാറമൂട്​

നഗണമന സിനിമയുടെ സെറ്റിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനെതുടർന്ന്​ മുന്നറിയിപ്പുമായി നടൻ സുരാജ്​ വെഞ്ഞാറമൂട്​. താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധിത ക്വാറ​ൈൻറനിൽ പോകണമെന്നാണ്​ നടൻ ആവശ്യ​െപ്പട്ടിരിക്കുന്നത്​. താൻ സ്വയം ക്വാറ​ൈൻറനിൽ പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്ന നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ്​ ആൻറണിക്കും നേരത്തെ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നവരിൽ ഒരാൾ സുരാജാണ്​. ഇൗ സാഹചര്യത്തിലാണ്​ മുന്നറിയിപ്പുമായി അദ്ദേഹം രംഗ​െത്തത്തിയത്​. സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്​. സുരാജ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പി​െൻറ പൂർണരൂപം.

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയിൽ ആ ചിത്രത്തി​െൻറ ഭാഗമായത് കൊണ്ടും അവരുമായി സമ്പർക്കം ഉള്ളത് കൊണ്ടും ഞാൻ സ്വയം Quarantine നിൽ പ്രവേശിച്ചിരിക്കുയാണ് , ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത Quarantine നിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.