ഖഫിയ ധരിച്ച ചിത്രവുമായി ഷെയ്ൻ നിഗം; 'സുഡാപ്പി ഫ്രം ഇന്ത്യ'

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഷെയ്ൻ നിഗം. സിനിമാ വിശേഷങ്ങളെ കൂടാതെ രാഷ്ട്രീയ വിഷയങ്ങളില്‍ ധൈര്യപൂര്‍വം തന്റെ നിലപാടുകൾ തുറന്നു പറയാറുണ്ട്. ഇതിന്റ പേരിൽ  നടനെതിരെ സൈബർ ആക്രമണങ്ങൾ ഉയരാറുണ്ട്.

കഴിഞ്ഞ ദിവസം റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന് പോസ്റ്റിട്ടിരുന്നു. അത്തരം പോസ്റ്റുകളിട്ടവര്‍ക്കെതിരെ സംഘ്പരിവാര്‍ സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം ഉയർന്നിരുന്നു.അതിനിടയിലാണ് പുതിയ സ്റ്റോറിയുമായി ഷെയ്ന്‍ രംഗത്തെത്തിയത്. 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന തലക്കെട്ടൊടെ ഖഫിയ ധരിച്ചുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്.നടന്റെ സ്റ്റോറി ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായിട്ടുണ്ട്. ഷെയ്ന്‍ നിഗത്തിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.


ദിവസങ്ങൾക്ക് മുമ്പ്   ഷെയ്ൻ  നൽകി‍യ അഭിമുഖത്തിലെ  വാക്കുകളെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ പ്രെമോഷന്റെ ഭാഗമായി നൽകി അഭിമുഖത്തിൽ പറഞ്ഞ വാക്കുകളായിരുന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.

മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍-ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അവതാരക പറഞ്ഞിരുന്നു. തനിക്കും അതാണ് ഇഷ്ടമെന്ന് പറഞ്ഞ ഷെയ്ന്‍, താൻ മഹി-ഉംഫിയുടെ ആളാണെന്നും പറഞ്ഞിരുന്നു. ഇതാണ് ചിലർ വിവാദമാക്കിയത്. നടി മഹിമ നമ്പ്യാരും നടൻ ബാബുരാജും അടക്കമുള്ളവര്‍ ഇതിൽ പങ്കെടുത്തിരുന്നു.

ഇത് വിവാദമായതോടെ തന്റെ വാക്കുകളിൽ വ്യക്തവരുത്തി ഷെയ്ൻ ഷെയ്ന്‍ മുന്നോട്ടുവന്നിരുന്നു. മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് എന്റെ വാക്കുകൾ അവസരമായി എന്ന ഒറ്റക്കാരണം കൊണ്ടാണ് വിശദീകരണം നൽകുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം.

'കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വിഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. പിന്നെ അവസരം മുതലെടുത്ത് മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും... തള്ളണം... ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...' -എന്നിങ്ങനെയായിരുന്നു ഷെയ്ന്‍ നിഗത്തിന്‍റെ വാക്കുകള്‍.

Tags:    
News Summary - Actor Shane Nigam's Keffiyeh Look Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.