Posted On
date_range Updated On
date_range മയക്കുമരുന്ന് കേസിൽ നടൻ ദലിപ് താഹിലിന്‍റെ മകൻ ധ്രുവ് അറസ്റ്റിൽ
മുംബൈ: മയക്കുമരുന്ന് കേസിൽ നടൻ ദലിപ് താഹിലിന്‍റെ മകൻ ധ്രുവ് അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ബാന്ദ്ര ആന്‍റി നാർകോട്ടിക് സെല്ലാണ് താഹിൽ ദലിപിനെ അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധമായി മയക്കുമരുന്ന് ശേഖരിച്ചെന്ന് ആരോപിച്ചാണ് മുംബൈ പൊലീസിന്‍റെ നടപടി. മയക്കുമരുന്ന് വിതരണക്കാരുമായി ധ്രുവ് ദലിപ് വാട്ട്സ്ആപ്പ് വഴി ചാറ്റ് ചെയ്തതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് വിൽപനക്കാരനായ മുസമ്മിൽ അബ്ദുൾ റഹ്മാൻ ഷെയ്ഖിനെ 35 ഗ്രാം മെഫെഡ്രോണുമായി ആന്‍റി നാർകോട്ടിക് സെൽ അറസ്റ്റ് ചെയ്തിരുന്നു.
ബോളിവുഡിന്‍റെ മയക്കുമരുന്ന് വിവാദത്തിൽ പ്രതികരിച്ച കങ്കണ റാവത്ത് മയക്കുമരുന്നു പരിശോധന നടണമെന്ന് ദലിപ് താഹിൽ നേരത്തെ പ്രതികരിച്ചത് വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.