അബ്രഹാം ഓസ്‌ലർ ഒ.ടി.ടിയിലേക്ക്...

യറാമിനെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാം ഓസ്‌ലർ . മെഡിക്കൽ ഇൻവെസ്റ്റിഗേക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മമ്മൂട്ടി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ ചിത്രം ഒ.ടി.ടി റിലീസിന് എത്തുകയാണ്. ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.എന്നാൽ തിയതി വെളിപ്പെടുത്തിയിട്ടില്ല. മാർച്ചിൽ തന്നെ ചിത്രം എത്തുമെന്നാണ് വിവരം.

മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ജനുവരി 11 ആണ് തിയറ്ററുകളിലെത്തിയത്. 40.05 കോടിയാണ്  ബോക്സോഫീസിൽ  നിന്ന് സമാഹരിച്ചത്. ചിത്രത്തിൽ എസി.പി എബ്രഹാം ഓസ്‌ലർ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. അർജുൻ അശോക്, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

രചന - ഡോക്ടർ രൺധീർ കൃഷ്ണൻ, സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗഹണം - തേനി ഈശ്വർ, എഡിറ്റിങ് - സൈജു ശ്രീധർ, കലാസംവിധാനം - ഗോകുൽദാസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺടോളർ - പ്രശാന്ത് നാരായണൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

Tags:    
News Summary - 'Abraham Ozler' gears up for an OTT release;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.