സൈജു കുറുപ്പിന്‍റെ 'അഭിലാഷം' ഒ.ടി.ടിയിലേക്ക്

മലബാറിന്‍റെ പശ്ചാത്തലത്തിൽ പ്രണയകഥ അവതരിപ്പിച്ച അഭിലാഷം ഒ.ടി.ടിയിൽ എത്തുന്നു. ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രം സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്നാണ് നിർമിച്ചത്. സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മേയ് 23 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യും.

മലപ്പുറത്തെ രണ്ട് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും കാത്തിരിപ്പും പറയുകയാണ് ചിത്രത്തിൽ. കോട്ടക്കലിൽ ഒരു ഫാൻസി ഷോപ്പും കൊറിയർ സർവ്വീസും നടത്തുന്ന അഭിലാഷ് കുമാറിന്റെ നാളുകളായുള്ള ഒരു അഭിലാഷത്തിന്റേയും അതിനായി അയാൾ നടത്തുന്ന രസകരമായശ്രമങ്ങളുടേയും കഥയാണ് അഭിലാഷം.

സൈജു കുറുപ്പാണ് അഭിലാഷിനെ അവതരിപ്പിക്കുന്നത്. തൻവി റാം, അഭിലാഷിന്‍റെ ബാല്യകാല സഖിയും സുഹൃത്തുമായ ഷെറിനേയും അവതരിപ്പിക്കുന്നു. അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുർ ' നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരാണ് മറ്റുതാരങ്ങൾ.

ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.ഷറഫു 'സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശ്രീഹരി കെ.നായരാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം - സജാദ് കാക്കു.എഡിറ്റിങ് - നിംസ്, കലാസംവിധാനം -അർഷാദ് നക്കോത്ത്, മേക്കപ്പ് - റോണക്സ് - സേവ്യർ,കോസ്റ്റ്യും - ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ. രാജൻ ഫിലിപ്പ് . മുക്കം അരീക്കോട്, കോഴിക്കോട്, കോട്ടക്കൽ, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

Tags:    
News Summary - Abhilasham OTT release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.