Posted On
date_range Updated On
date_range ആമിർഖാെൻറ മകൻ ജുനൈദ് ബോളിവുഡിലേക്ക്; അരങ്ങേറ്റം മലയാളസിനിമയുടെ റീമേക്കിൽ
ന്യൂഡൽഹി: സൂപ്പർതാരം ആമിർഖാെൻറ മകൻ ജുനൈദ് ബോളിവുഡിലേക്ക്. കഴിഞ്ഞ മൂന്നുവർഷമായി നാടകത്തിലൂടെ കഴിവുതെളിയിച്ചാണ് ജുനൈദ് ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.
അനുരാജ് മനോഹർ സംവിധാനം ചെയ്ത മലയാള ചിത്രം ഇഷ്ഖിെൻറ ഹിന്ദി റീമേക്കിലാണ് ജുനൈദ് അഭിനയിക്കുക. ഷെയ്ൻ നിഗമും ആൻ ശീതളും മുഖ്യവേഷത്തിലഭിനയിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംവിധായകനും നിർമാതാവുമായ നീരജ് പാണ്ഡേയാണ് ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. ഹിന്ദി തിരക്കഥ പൂർത്തിയായതായി നേരത്തേ നീരജ് അറിയിച്ചിരുന്നു. എ.വെഡ്നെസ് ഡേ, സ്പെഷ്യൽ 26, ബേബി, എം.എസ് ധോണി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് നീരജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.