100 ​​കോടി കടന്ന് ആമിർ ഖാന്‍റെ 'സിത്താരേ സമീൻ പർ'

കലക്ഷനിൽ 100 ​​കോടി രൂപ കടന്ന് ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സിത്താരേ സമീൻ പർ. റിലീസായി ഒമ്പത് ദിവസത്തിന് ശേഷം ചിത്രം 100 കോടി കടന്നതായി റിപ്പോർട്ടുകൾ. റിലീസ് ദിവസം താരതമ്യേന കുറഞ്ഞ തുക നേടിയ സിത്താരേ സമീൻ പർ രണ്ടാം ദിവസം ബോക്സ് ഓഫിസ് കലക്ഷനിൽ ഗണ്യമായ കുതിച്ചുചാട്ടം നടത്തി. ആദ്യ ഞായറാഴ്ച 27.25 കോടി രൂപയായിരുന്നു കലക്ഷൻ.

ചിത്രത്തിന്റെ ദൈർഘ്യം ഏകദേശം രണ്ട് മണിക്കൂർ 38 മിനിറ്റ് 46 സെക്കൻഡ് ആണ്. ചിത്രം സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. സെൻസർ ബോർഡ് നിർദേശങ്ങൾ സ്വീകരിക്കാൻ ആമിർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തയാറാകാതിരുന്നത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് കാരണമായിരുന്നു.

സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിത്താരേ സമീൻ പർ'. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് അവതരിപ്പിച്ചത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.

Tags:    
News Summary - Aamir Khan Sitaare Zameen Par crosses Rs 100 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.