ആമിർ ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു; വെളിപ്പെടുത്തി നടൻ

മിർ ഖാൻ ചിത്രം സർഫറോഷിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രം 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ ആമിർ ഖാനാണ് സിനിമയുടെ തുടർഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.  രണ്ടാംഭാഗം പ്രതീക്ഷിക്കാമോ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി. 

'ഞങ്ങളുടെ ഹൃദയത്തി തോന്നിയത് നിങ്ങൾ ഇപ്പോൾ പറഞ്ഞിരിക്കുന്നു. വർഷങ്ങളായി ഇതു പറഞ്ഞ് സംവിധായകൻ ജോണിന്റെ പിന്നാലെയാണ്. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചന നൽകിക്കൊണ്ടാണ് സർഫറോഷ് അവസാനിപ്പിക്കുന്നത്. എനിക്ക് പ്രതിബദ്ധതയുണ്ട്, ഞങ്ങൾ തീർച്ചയായും അത് വളരെ ഗൗരവമായി എടുക്കും. 'സർഫറോഷ് 2' ഒരുക്കണമെന്നാണ് ആഗ്രഹം- ആമിർ ഖാൻ പറഞ്ഞു.

 ചിത്രത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച്  പ്രത്യേകം സ്ക്രീനിങ്ങ് സംഘടിപ്പിച്ചിരുന്നു.  ചടങ്ങിൽ ആമിർ ഖാനൊപ്പം സംവിധായകൻ ജോൺ മാത്യു മത്തനും  താരങ്ങളായ  നസറുദ്ദീൻ ഷായും  സൊനാലി ബേന്ദ്രയും എത്തിയിരുന്നു.

1999-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ സർഫറോഷ്. ജോൺ മാത്യു മത്തൻ രചനയും നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആമിർ ഖാനൊപ്പം നസറുദ്ദീൻ ഷായും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൊനാലി ബേന്ദ്രയായിരുന്നു നായിക.  ചിത്രം   മികച്ച സ്വീകാര്യത നേടിയിരുന്നു.

 അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന ആമിർ ഖാൻ തിരികെ ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്.  ലാപത ലേഡീസാണ് ആമിർ നിർമിച്ച ഏറ്റവും പുതിയ ചിത്രം . മുൻഭാര്യ കിരൺ റാവുവാണ് ചിത്രം സംവിധാനം ചെയ്തത്.   ഒ.ടി.ടിയിലെത്തിയ  ചിത്രത്തിന്  മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Tags:    
News Summary - Aamir Khan feels 'Sarfarosh 2' should be made

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.