'സിത്താരെ സമീൻ പര്‍' ട്രെയിലറിന് പിന്നാലെ ആമിർ ഖാന് വിമർശനം; റീമേക്ക് വിട്ട് പിടിക്കെന്ന് നെറ്റിസൺസ്

ഏറെ ആരാധകരുള്ള ബോളിവുഡ് നടനാണ് ആമിർ ഖാൻ. കുറച്ച് സിനിമകൾ പരാജയപ്പെട്ടതിന് പിന്നാലെ ആമിർ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 'സിത്താരെ സമീൻ പർ' എന്ന സിനിമയിലൂടെ ആമിർ തിരിച്ചെത്തുകയാണ്. 'സിത്താരെ സമീൻ പര്‍' ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ആമിർ ഖാന് നേരെ വിമർശനങ്ങൾ ഉയരുകയാണ്.

ചിത്രം സ്പാനിഷ് ചിത്രത്തിന്റെ സീൻ ബൈ സീൻ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിർ ഖാൻ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നതെന്നാണ് വിമർശനങ്ങൾ. ലാൽ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയറ്ററിലെത്തിയ ആമിർ ചിത്രം. മോശം അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും പരാജയപ്പെട്ടിരുന്നു. അതേസമയം, നല്ല അഭിപ്രായങ്ങളും ട്രെയ്‌ലറിന് ലഭിക്കുന്നുണ്ട്. ആമിർ ഖാന്റെ തിരിച്ചുവരവ് ഈ സിനിമയിലൂടെ പ്രതീക്ഷിക്കാമെന്നും ട്രെയ്‌ലറിൽ നടൻ തകർത്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

എന്നാൽ ചൈനയിലെ തന്റെ ആരാധക ക്ലബ്ബുകളിലൊന്നുമായുള്ള സംഭാഷണത്തിനിടെ വരാനിരിക്കുന്ന ചിത്രമായ 'സിതാരേ സമീൻ പർ' നെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആമിർ ഖാൻ വെളിപ്പെടുത്തിയിരുന്നു. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ' എന്ന് നടൻ പറഞ്ഞു. അതിൽ താൻ 'വളരെ പരുഷനായ' ബാസ്കറ്റ്ബോൾ പരിശീലകന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് ആമിർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Aamir Khan faces criticism after Sitaare Zameen Par trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.