മഹാഭാരതത്തെക്കുറിച്ച് ഒരു സിനിമ നിർമിക്കുക എന്ന തന്റെ ദീർഘകാല സ്വപ്നത്തെക്കുറിച്ച് ബോളിവുഡ് നടനും നിർമാതാവുമായ ആമിർ ഖാൻ പലപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ സിനിമക്കായുള്ള തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ആമിർ ഖാൻ.
വ്യാഴാഴ്ച തന്റെ ജന്മദിനത്തിന് മുന്നോടിയായി നടത്തിയ മാധ്യമ സംവാദത്തിനിടെയാണ് നടൻ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. "ഞങ്ങൾ എഴുത്ത് പ്രക്രിയ ആരംഭിക്കുന്നതേയുള്ളൂ. ഒരു ടീമിനെ ഒരുമിച്ച് ചേർക്കുകയാണ്. കാര്യങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്" -ആമിർ ഖാൻ പറഞ്ഞു.
മഹാഭാരതത്തെക്കുറിച്ച് സിനിമ നിർമിക്കുമ്പോൾ, നിങ്ങൾ സിനിമ നിർമിക്കുക മാത്രമല്ല ചെയ്യുന്നതെന്നും ഒരു യാഗം നടത്തുകയാണെന്നും ആമിർ നേരത്തെ പറഞ്ഞിരുന്നു. വെറുമൊരു സിനിമയല്ല, അതിലും കൂടുതലാണ്. ഇതുവരെ അതിന് തയാറായിട്ടില്ലെന്നും മഹാഭാരതം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും നടൻ നേരത്തെ ഗലാട്ട പ്ലസിനോട് പറഞ്ഞിരുന്നു.
താനും സംവിധായകൻ രാജ്കുമാർ സന്തോഷിയും സൽമാൻ ഖാനും 'അന്ദാസ് അപ്‌നാ അപ്‌ന'യുടെ തുടർച്ചയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ഖാൻ വ്യക്തമാക്കി. രാജ്കുമാർ സന്തോഷിയുടെ കൾട്ട് കോമഡി ചിത്രം അന്ദാസ് അപ്‌നാ അപ്‌നാ ഏപ്രിലിലാണ് ഇന്ത്യയിൽ റി റിലീസിന് ഒരുങ്ങുന്നത്. ആമിർ ഖാനും സൽമാൻ ഖാനും ഒന്നിച്ച ചിത്രം 1994-ലാണ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.