മലയാള ചിത്രം ആട് 3 ബോക്സ് ഓഫിസിൽ മികച്ച കലക്ഷൻ നേടി മുന്നേറുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഫാന്റസി കോമഡി എന്റർടെയ്‌നർ മൂന്നാം ദിവസം 7.20 കോടി നേടി. ചിത്രം ആകെ കേരള ബോക്സ് ഓഫിസിൽ നിന്ന് 20.10 കോടി രൂപ കലക്ഷൻ നേടി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 3.50 കോടി രൂപ നേടിയതോടെ ആട് 3യുടെ ഇന്ത്യൻ ബോക്സ് ഓഫിസ് കലക്ഷൻ 23.60 കോടിയായി.
ജയസൂര്യ, സൈജു കുറുപ്പ്, വിനായകൻ, രഞ്ജി പണിക്കർ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
127 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനുശേഷം മാർച്ച് 17ന് ഈദ് റിലീസായാണ് ആട് 3 തിയറ്ററിൽ എത്തിയത്. വൻ താരനിര അണിനിരക്കുന്ന ചിത്രം 50 കോടിയോളം മുതൽമുടക്കിലാണ് നിർമിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ, ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ-സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.