ഗിന്നസ് പക്രുവിന്‍റെ '916 കുഞ്ഞൂട്ടൻ' ഒ.ടി.ടിയിലെത്തി

ഗിന്നസ് പക്രുഒരിടവേളക്ക് ശേഷം നായകവേഷത്തിൽ എത്തിയ സിനിമയാണ് '916 കുഞ്ഞൂട്ടൻ'. നവാഗതനായ ആര്യൻ വിജയ് സംവിധാനം ചെയ്യുന്ന '916 കുഞ്ഞൂട്ടൻ' ഒ.ടി.ടിയിലെത്തി. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഫാമിലി ആക്ഷൻ എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമിച്ച ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി എന്നിവരാണ് മറ്റ് താരങ്ങൾ.

രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ശ്രീനിവാസ റെഡ്ഡിയും സംഗീതം ആനന്ദ് മധുസൂദനുമാണ് നിർവഹിച്ചത്. ഗിന്നസ് പക്രു തന്നെയാണ് കുഞ്ഞൂട്ടൻ ഒ.ടി.ടിയിൽ എത്തുന്നുവെന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് '916 കുഞ്ഞൂട്ടൻ'.

Tags:    
News Summary - 916 Kunjoottan OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.