'മലയാള സിനിമ കണ്ട ഏറ്റവും വലിയ തെമ്മാടിക്ക്​ ഇന്ന്​ 26 വയസ്​'

കോഴിക്കോട്​: സ്​ക്രീനിലെത്തി രണ്ടര പതിറ്റാണ്ട്​ കഴിഞ്ഞിട്ടും ആടുതോമയും, ചാക്കോ മാഷും, റെയ്​ബാൻ കണ്ണടയും, ചെകുത്താൻ ലോറിയുമൊക്കെയായി മലയാളികളുടെ മനസിൽ ആഴത്തിൽ ഇടം പിടിച്ച സിനിമകൾ അപൂർവമായിരിക്കും. 1995 മാർച്ച്​ 30 നാണ്​ സ്​ഫടികം റിലീസാകുന്നത്​.


നൂറ്​ കോടി കടന്ന സിനിമകൾ കരിയറിൽ സ്വന്തമാക്കിയിട്ടും മോഹൻലാൽ എന്ന നടന് ഇപ്പോഴും പ്രിയപ്പെട്ടതാണ്​ 'ആടുതോമ' എന്ന്​ തെളിയിക്കുന്നതാണ്​ സംവിധായകൻ ഭദ്രന്​ അ​േദ്ദഹം ഇന്ന്​ രാവിലെ അയച്ച വാട്​സാപ്പ്​ സ​േന്ദശം. അത്​ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്​ ഭദ്രൻ.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം
''ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ 'മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്' എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി.
കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4കെ ടീസർ തെരഞ്ഞെടുപ്പ്​ ചൂട്​ ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും- ഭ​ദ്രൻ ക​ുറിച്ചു.

Full View

Tags:    
News Summary - 26 years since the release of Spadikam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.