Posted On
date_range Updated On
date_range സംവിധാനം രാമസിംഹൻ; നിർമാണം അലി അക്ബർ; '1921, പുഴ മുതൽ പുഴ വരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
'രാമസിംഹൻ' സംവിധാനം ചെയ്യുന്ന '1921, പുഴ മുതൽ പുഴ വരെ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അലി അക്ബറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തലൈവാസൽ വിജയ്, ജോയ് മാത്യു, കോഴിക്കോട് നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങും 'രാമസിംഹ'നാണ് നിർവഹിച്ചിരിക്കുന്നത്.
കൂടാതെ സംഘട്ടന രംഗങ്ങൾക്ക് പിറകിലും ' രാമസിംഹനാണ്'. സിനിമ പറയാൻ ഉദ്ദേശിക്കുന്ന കഥ പൂർണമായും ഉൾക്കൊള്ളിക്കാൻ പറ്റിയില്ലെന്നും മുഴുവൻ പറയാൻ ശ്രമിച്ചാൽ എട്ടു മണിക്കൂർ വരെ നീളുമെന്ന് മറ്റൊരു പരിപാടിയിൽ ചിത്രത്തിന്റെ നിർമാതാവായ അലി അക്ബർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.