2000ത്തിൽ പുറത്തിറങ്ങിയ രാകേഷ് റോഷൻ ചിത്രം കഹോ നാ…പ്യാർ ഹേ തിയേറ്ററുകളിൽ വൻ തരംഗമായിരുന്നു. ഹൃത്വിക് റോഷനെയും അമീഷ പട്ടേലിനെയും ഒറ്റരാത്രികൊണ്ട് താരപദവിയിലെത്തിക്കാൻ ചിത്രത്തിനായി. അനുപം ഖേർ, ഫരീദ ജലാൽ, മോനിഷ് ബെൽ എന്നിവരുൾപ്പെടെ മികച്ച താരനിര സിനിമയ്ക്കുണ്ടായിരുന്നു. ശ്രദ്ധേയമായ കഥാഗതി, പുതുമയാർന്ന സംഗീതം, മികച്ച താരനിര എന്നിവ കാരണം ചിത്രം വൻ വിജയം നേടി.
ഏകദേശം 10 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 80 കോടി നേടി. 44.28 കോടി ആഭ്യന്തര കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി.
വാണിജ്യവിജയവും നിരൂപകപ്രശംസയും നേടിയ സിനിമ നിരവധി ചടങ്ങുകളിലും വിഭാഗങ്ങളിലുമായി 92 അവാർഡുകളും കരസ്ഥമാക്കി. പരമാവധി അവാർഡുകൾ നേടിയതിന് ചിത്രം 2002ൽ ഗിന്നസ് റെക്കോഡിൽ ഇടം നേടി. പ്രേക്ഷകപ്രീതി ഏറെയുള്ള കഹോ നാ…പ്യാർ ഹേ അടുത്തിടെ വീണ്ടും റിലീസ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.