കോവിഡ്​ സാഹചര്യമനുസരിച്ച്​ തിരക്കഥ മാറ്റി ചിത്രീകരണം; ഇ​പ്പോൾ ടെൻഷൻ ഇല്ലാത്ത 'ലാസ്റ്റ്​ ഫ്യൂ ഡെയ്​സ്​' -സന്തോഷ്​ ലക്ഷ്​മൺ

ഒരാഴ്​ച മുമ്പ്​ ഒ.ടി.ടി റിലീസ്​ ആയ ത്രില്ലർ ചി​ത്രമാണ്​ ദീപക് പറമ്പോൽ നായകനായ 'ദി ലാസ്റ്റ് ടൂ ഡെയ്സ്'. ആദ്യദിവസം വലിയ പ്രതികരണമൊന്നും പ്രേക്ഷകരിൽ നിന്ന്​ ലഭിക്കാത്തതിന്‍റെ ടെൻഷനിൽ ആയിരുന്നു ചിത്രമൊരുക്കിയ നവാത സംവിധായകൻ സന്തോഷ്​ ലക്ഷ്​മൺ. രണ്ടാം ദിവസം മുതൽ മികച്ച അഭിപ്രായങ്ങൾ വന്നുതുടങ്ങിയതിനാൽ കഴിഞ്ഞ നാലഞ്ച്​​ ദിവസങ്ങൾ ടെന്‍ഷൻ ഇല്ലാത്ത 'ലാസ്റ്റ്​ ഫ്യൂ ഡേയസ്' ആയിരുന്നെന്ന്​ പറയുന്നു സന്തോഷ്​ ലക്ഷ്​മൺ. ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ 'മാധ്യമം ഓൺലൈനു'മായി പങ്കു​െവക്കുന്നു.​

ആളുകൾ വിളിച്ചുതുടങ്ങിയപ്പോൾ ടെൻഷൻ മാറി

നീസ്ട്രീമിൽ സിനിമ റിലീസ്​ ചെയ്​ത ശേഷമുള്ള ആദ്യത്തെ കുറേ സമയത്തേസ്രേിനിമയെ പറ്റി വലിയ പ്രതികരണമൊന്നും ​പ്രേക്ഷകരിൽ നിന്ന്​ ലഭിച്ചിരുന്നില്ല. അതിന്‍റെ ടെൻഷനിൽ ആയിരുന്നു ഞങ്ങൾ. ഈ സിനിമയിലാണെങ്കിൽ മലയാള സിനിമ കണ്ടുശീലിച്ച ലെങ്ത് ഒന്നുമല്ല ഞങ്ങൾ ഫോളോ ചെയ്തിരിക്കുന്നത്. അക്കാരണത്താലൊക്കെ പ്രേക്ഷകർക്ക്​ ഇത് ഇഷട്​​പ്പെട്ടിട്ടുണ്ടാകില്ല എന്ന്​ കരുതി. അങ്ങനെ വിഷമിച്ച്​ ഇരിക്കു​േമ്പാളാണ്​ ഒരുഘട്ടം കഴിഞ്ഞപ്പോൾ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് സിനിമയെപ്പറ്റി സംസാരിക്കാൻ എന്നു പറഞ്ഞ്​ കുറെ ഫോൺകോളുകളും മെസ്സേജുകളും വന്നു തുടങ്ങിയത്. എനിക്ക് പരിചയമില്ലാത്ത ആളുകൾ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അപ്പോളെനിക്ക് മനസ്സിലായി ഈ സിനിമ എവിടെയൊക്കെയോ പ്രേക്ഷകർ ഇഷ്​ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന്. കഴിഞ്ഞ നാലഞ്ച്​ ദിവസമായി കുറെ ആളുകൾ മെസ്സേജ് ചെയ്യുന്നുണ്ട്. കൃത്യമായ അഭിപ്രായം പങ്കുവെക്കുന്നുണ്ട്​. അതോടെ ടെൻഷൻ മാറി.

ഒ.ടി.ടി ലക്ഷ്യമാക്കി എടുത്ത സിനിമ

ഇത് ഒ.ടി.ടി ലക്ഷ്യമാക്കിയെടുത്ത സിനിമ തന്നെയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഈ സിനിമയിൽ അതിഥി വേഷത്തിന്​ പറ്റിയ ഒരു മുഖം അന്വേഷിച്ചു കുറച്ചുകാലം നടന്നു. മുരളി ഗോപി ചേട്ടനെ ഞാൻ ആദ്യം വിളിച്ചപ്പോൾ വിസമ്മതിക്കുകയാണ്​ ചെയ്​തത്​. എങ്കിലും പിന്നീട് ഞാൻ ഫോണിലൂടെ കഥയും ട്രീറ്റ്​മെന്‍റും പറഞ്ഞു കൊടുത്തപ്പോൾ അദ്ദേഹം നേരിട്ട് വരാൻ പറഞ്ഞു. അങ്ങനെ നേരിൽ കണ്ട്​ സംസാരിച്ച ശേഷമാണ് അദ്ദേഹം ഒ.കെ പറയുന്നത്.

തിരക്കഥയിലെ പല ഭാഗങ്ങളും ഒഴിവാക്കേണ്ടി വന്നു

കോവിഡ്​ സാഹചര്യം ചിത്രീകരണത്തിലെ ഒരു പ്രധാന വെല്ലുവിളി ആയിരുന്നു. ഈ സിനിമയുടെ ചിത്രീകരണ സമയത്ത്​ പതിനായിരത്തിനു മുകളിൽ കോവിഡ് കേസുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ തിരക്കഥയിലെ പോലെ സിനിമ ചിത്രീകരിക്കൽ പ്രാക്​ടിക്കൽ ആയിരുന്നില്ല. അങ്ങിനെ തിരക്കഥയിൽ നിന്ന്​ പല ഭാഗങ്ങളും ഒഴിവാക്കിയിട്ടും മാറ്റി എഴുതിയിട്ടുമാണ്​ ചിത്രീകരിച്ചത്​. അത്തരത്തിൽ മാറ്റം വരുത്തിയില്ലായിരുന്നെങ്കിൽ ചിത്രീകരണം സാധ്യമാകുമായിരുന്നില്ല. ഇ​പ്പോളും ഷൂട്ടിങ്​ തുടങ്ങാൻ സാധിക്കാത്ത സിനിമക്കാരെ പോലെ ഞാനും കാത്തിരിക്കേണ്ടി വരുമായിരുന്നു. നമ്മ​​ുടെ കൈയിലുള്ള സബ്​ജക്​ടിനെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്​, സാഹചര്യങ്ങൾക്ക്​ അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തി, സാധ്യമായ​ത്ര പെർഫക്ഷനോടെ ചെയ്യാൻ കഴിഞ്ഞതുകൊണ്ടാണ്​​ ഈ പ്രതിസന്ധി ഒഴിവായിക്കിട്ടിയത്​.


നവനീത്​ ആദ്യം പറഞ്ഞ കഥ ഒ.കെ ആയില്ല

ഞാൻ 'ലുട്ടാപ്പി' എന്ന ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതുകണ്ടാണ് നവനീത് എന്നെ ആദ്യമായി ചെന്നൈയിൽ നിന്ന് വിളിക്കുന്നത്. ആളുടെ കൈയിൽ ഒരു കഥയുണ്ടെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. ഈ സാഹചര്യത്തിൽ നേരിൽ കാണാൻ ബുദ്ധിമുട്ട്​ ആയതിനാൽ പിന്നെ കാണാം എന്ന്​ പല തവണ ഞാൻ പറഞ്ഞിട്ടും നവനീത്​ സമ്മതിച്ചില്ല. അങ്ങിനെ ഞങ്ങൾ തമ്മിൽ കണ്ടു. പക്ഷേ, അന്ന് ആൾ പറഞ്ഞ കഥ എനിക്കത്ര ഒ.കെ ആയില്ല. അപ്പോൾ ഞാൻ എന്‍റെ കൈയിലുള്ള കഥയുടെ ഒരു പോർഷൻ പറഞ്ഞുകൊടുത്തു. അതിനെ ഒന്ന് മോഡിഫൈ ചെയ്യാനാണ് ഞാൻ പറഞ്ഞത്. ഇതുകേട്ട്​ രണ്ടു ദിവസം കഴിഞ്ഞ്​ നവനീത് അത് മോഡിഫൈ ചെയ്തു തന്നു. അങ്ങനെയാണ് ഞങ്ങൾക്കിടയിലുള്ള ഒരു വൈബ് ഞാൻ മനസിലാക്കുന്നത്. അങ്ങനെയാണ് ഞങ്ങളിലെ കൂട്ടുകെട്ട് ഉണ്ടാകുന്നത്.

നായകൻ-വില്ലൻ കളി ഇല്ലാത്ത സിനിമ

ഒരുപാട് പരിമിതികളിൽ നിന്ന് എടുത്ത സിനിമയായിരുന്നല്ലോ ഇത്​. സിനിമയിൽ സ്ഥിരം കാണുന്ന കാര്യങ്ങൾ ആണ് നായകനും വില്ലനും തമ്മിൽ അടിയും ചോര തെറിപ്പിക്കലും ഒക്കെ. പക്ഷെ, ഇതിൽ ഞാൻ അത്തരത്തിൽ ഒന്നും കാണിച്ചിട്ടില്ല. രക്തരൂക്ഷിതമായി കാണിക്കാവുന്ന പല രംഗങ്ങളും ഉണ്ടായിട്ടും ഞാൻ അതിനു ശ്രമിച്ചിട്ടില്ല. അത്തരത്തിൽ എന്തെങ്കിലും ഒരു ഭാഗത്ത്​ കാണിച്ചാൽ പിന്നെ മൊത്തത്തിൽ അങ്ങനെ കാണിക്കേണ്ടി വരും. പക്ഷേ, കോവിഡ്​ സാഹചര്യം കാരണം ഒരുപാട് ഭാഗങ്ങൾ മാറ്റി തിരക്കഥ തിര​ുത്തേണ്ടി വന്നിരുന്നു. ഈ സിനിമയിലെ രണ്ടു നായകന്മാർ ഒഴിച്ച് ബാക്കി ഒരാൾക്കും ഒരു സീനിൽ കൂടുതൽ പെർഫോം ചെയ്യാനില്ല. വേണമെങ്കിൽ എനിക്ക് എല്ലാവരെയും കുറേ സീനിൽ ഉൾപ്പെടുത്താമായിരുന്നു. പക്ഷേ, നമ്മുടെ സാഹചര്യം അതിനു പറ്റിയതായിരുന്നില്ല

നീതിന്യായ വ്യവസ്ഥയെക്കാൾ ഉന്നൽ വൈകാരികതക്ക്​

നീതിന്യായ വ്യവസ്ഥയെക്കാൾ കൂടുതൽ ചിത്രത്തിൽ ഊന്നൽ കൊടുത്തത് വൈകാരികതക്കാണെന്ന അഭിപ്രായം പലരും ഉന്നയിച്ചതായി ഞാൻ കേട്ടിരുന്നു. അടിസ്ഥാനപരമായി നന്മക്ക് വേണ്ടി അൽപം വിട്ടുവീഴ്ച ചെയ്യാം എന്നത് മാത്രമാണ് സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചത്. അതിൽ പറയുന്നുണ്ട്, ജീവിക്കാൻ എന്തുകൊണ്ടും യോഗ്യരായ അഞ്ചു പെൺകുട്ടികൾക്ക് നീതി ലഭിച്ചു എന്ന് ആശ്വസിക്കാമെന്ന്. കുറ്റവാളികളെ സംരക്ഷിച്ചാലും അവർ ഇറങ്ങുന്നത് വീണ്ടും ഇതേ സമൂഹത്തിലേക്കാണ്. അതുകൊണ്ട്​ തന്നെ അവർക്ക് എതിരായി ഈ സിനിമയിൽ ഉള്ള മൂന്ന് കഥാപാത്രങ്ങളും നിൽക്കുകയായിരുന്നു.

അഭിനേതാവായി ഗുരു എത്തി

മേജർ രവി സാറിന്‍റെ അസിസ്റ്റന്‍റ്​ ആയാണ് ഞാൻ സിനിമ ജീവിതം തുടങ്ങുന്നത്. കോഹിനൂർ, 1971, ഹാപ്പി ജേണി തുടങ്ങി കുറെ സിനിമ ചെയ്തു. എന്‍റെ ഗുരുവായ മേജർ രവി സാർ ആദ്യ സിനിമയിൽ അഭിനയിച്ചു എന്നത്​ ഏറെ സന്തോഷം പകരുന്ന കാര്യമാണ്​. പരിമിതികൾ അറിഞ്ഞിട്ടും ലൊക്കേഷനിൽ വന്നു അദ്ദേഹം നന്നായി തന്നെ സഹകരിച്ചു. അതിൽ ഒരുപാട്​ സന്തോഷമുണ്ട്. 

Tags:    
News Summary - 'The last two days' director speaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.