Posted On
date_range Updated On
date_range ഇത് കളർ ആകും ഉറപ്പ്, പൊട്ടിച്ചിരിപ്പിക്കാനൊരു ഷോർട്ട് ഫിലിം; 'കളർ പടം' ടീസർ പുറത്ത്
അശ്വിൻ ജോസും, മമിത ബൈജുവും അഭിനയിക്കുന്ന 'കളർ പടം' ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തുവന്നു. നഹാസ് ഹിദായത്ത് ആണ് സംവിധാനം. ബേസിൽ ജോസഫിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ആളാണ് നഹാസ് ഹിദായത്ത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണുപ്രസാദ് ആണ്.
മ്യൂസിക് - ജോയൽ ജോൺസ് , ലിറിക്‌സ് - ടിറ്റോ പി തങ്കച്ചൻ, എഡിറ്റർ - അജ്മൽ സാബു,ഡി ഐ -ഡോൺ ബി ജോൺസ്. വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിട്ടുണ്ട്. ബ്ലോക്‌ബസ്റ്റർ ഫിലിംസിന്റെ ആദ്യ ഡിജിറ്റൽ നിർമാണ സംരംഭം ആണ് കളർപടം. മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ് പ്രണവ്, അനിൽ നാരായണൻ, റിഗിൽ, ജോർഡി പൂഞ്ഞാർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
ചിത്രം അടുത്തയാഴ്ച്ച ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുമെന്ന് പി ആർ ഒ ആതിര ദിൽജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.