തപ്സി പന്നു
Posted On
date_range Updated On
date_range ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവാര്?
ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണ്? രണ്ടു ഓപ്ഷനുകൾ... ചോദ്യം ബോളിവുഡ് താരം തപ്സി പന്നുവിനോടായിരുന്നു. ഒരു ഹിന്ദി ചാനലിലെ ടോക്ക് ഷോയിൽ റാപ്പിഡ് ഫയർ വിഭാഗത്തിലായിരുന്നു അവതാരകന്റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിരുന്നു ചോദ്യത്തിന്റെ ഓപ്ഷനുകൾ.
ഏറെ ആലോചിക്കാതെ തപ്സി പന്നു നരേന്ദ്രമോദിയുടെ ചിത്രത്തിൽ തൊട്ടു. ഇതോടെ ഒരു വിഭാഗം കാണികൾ കൈയടിക്കുകയും ചെയ്തു. ശേഷമായിരുന്നു ‘എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണമെന്നുണ്ട്’ എന്ന തപ്സിയുടെ വാക്കുകൾ. ഇതോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സാമൂഹിക -രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് തപ്സി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടാൻ ഈ വിഡിയോ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.