'വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെകുറിച്ച് എന്താണ് പറയാനുള്ളത്?'; അപ്രതീക്ഷിത മറുപടി നൽകി മമ്മൂട്ടി

ഏറെ വിവാദങ്ങളും ചർച്ചകളും നിലനിന്നതായിരുന്നു ഇത്തവണത്തെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്. തമിഴക വെട്രി കഴകം എന്ന പാർട്ടി നേതാവായി സിനിമ താരം വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശം നടത്തി. വിസിൽ ചിഹ്നത്തിലാണ് സൂപ്പർ സ്റ്റാർ മത്സരിച്ചത്. കരൂർ ദുരന്തവും വിവാഹമോചനവും ഉൾപ്പെടെ ഏറെ പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു വിജയ്‌യുടെ തെരഞ്ഞെടുപ്പ് കാലഘട്ടം.

പല പ്രമുഖ താരങ്ങളും വിജയ്‌യെ പിന്തുണച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. സിനിമ താരങ്ങൾ രാഷ്ട്രയ പ്രവർത്തകരാകുന്നതിനു പിന്നിലെ അടിസ്ഥാനവും പലരും ചോദ്യം ചെയ്തു. എന്നാൽ നടൻ മമ്മൂട്ടിയോട് ഇതേപറ്റി ചോദിച്ചതും അതിന് നടൻ നൽകിയ മറുപടിയുമാണ് ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ചെന്നൈ വിമാനത്താവളത്തിൽ വെച്ച് നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നടൻ. 'വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെകുറിച്ച് എന്താണ് പറയാനുള്ളത്?' എന്നാണ് ഒരാൾ മമ്മൂട്ടിയോട് ചോദിച്ചത്. എന്നാൽ 'ഒന്നുമേ തെരിയാത്, വിട്ടിടുങ്കോ...' എന്ന് മറുപടി നൽകിക്കൊണ്ട് അദ്ദേഹം തന്‍റെ കാറിലേക്ക് കയറി.

നടന്‍റെ ഈ പ്രതികരണമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാധ്യമങ്ങൾ പലതും ചോദിക്കും എല്ലാത്തിനും ഉത്തരം പറയേണ്ടതില്ലല്ലോ എന്നായിരുന്നു വിഡിയോയുടെ താഴെ വന്ന ചില കമന്‍റുകൾ. നടന്‍റെ അത്തരമൊരു മറുപടി അപ്രതീക്ഷിതമായിരുന്നുവെന്നും ആളുകൾ കമന്‍റിൽ പറയുന്നു.

Tags:    
News Summary - 'What do you have to say about Vijay's political entry?'; Mammootty gives an unexpected reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.