എയർ ഹോസ്റ്റസ് ഉമ മീനാക്ഷി തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യോടൊപ്പം
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യെ വിമാനത്തിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് എയർ ഹോസ്റ്റസ്. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‍യുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശന വേളയിലാണ് ഈ ചിത്രം പകർത്തിയത്.
ഈ ചിത്രം അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഉമ മീനാക്ഷി എന്ന എയർ ഹോസ്റ്റസാണ് മുഖ്യമന്ത്രി വിജയ്‍യോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. 'തമിഴ്‌നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ സി. ജോസഫ് വിജയ് തങ്ങൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തത് ഡ്യൂട്ടി സമയം കൂടുതൽ സവിശേഷമാക്കി'യെന്ന് ഉമ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഈ യാത്ര ഔദ്യോഗിക ഡൽഹി സന്ദർശനത്തിനുവേണ്ടിയായിരുന്നു. ഡൽഹിയിൽ വെച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ഇവരുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. സന്ദർശനത്തിനിടയിൽ ഡൽഹിയിലെ തമിഴ്‌നാട് ഹൗസിലെത്തിയ വിജയിന് ഔദ്യോഗികമായി ഗാർഡ് ഓഫ് ഓണർ നൽകി രാജ്യം ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.