ക്രിസ്മസ് ചിത്രങ്ങൾക്കിടയിൽ പിടിച്ചുനിൽക്കാനാവാതെ ഭ ഭ ബ

ദിലീപ് നായകനായി ഈയിടെ റിലീസായ ചിത്രം ബോക്സ് ഓഫിസിൽ പിടിച്ചുനിൽക്കുവാൻ പാടുപെടുന്നുവെന്ന് റിപ്പോർട്ട്. ദിലീപ് നായകനായ ചിത്രം ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയത്. ക്രിസ്മസ് അവധി പോലും മുതലെടുക്കാനാകാതെ ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു.

നവാഗതനായ ധനഞ്ജയ് ശങ്കര്‍ ഭ ഭ ബയുടെ സംവിധായകൻ. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ അതിഥിയായി മോഹൻലാൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ആദ്യ മൂന്ന് ദിവസം കൊണ്ട് 33 കോടി നേടിയ ചിത്രം പിന്നീട് കളക്ഷന്റെ കാര്യത്തില്‍ കിതക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം 50 കോടിയിലേക്ക് കടക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട സക്‌സസ് ടീസറിലാണ് ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു’ എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. പുതിയ ക്രിസ്‍മസ് റിലീസുകള്‍ കൂടി എത്തിയതോടെ ദിലീപ് ചിത്രത്തിന് പിടിച്ചുനില്‍ക്കാനാകുന്നില്ലെന്നാണ് സൂചന.

കഴിഞ്ഞദിവസം ചിത്രത്തിന്റെ സക്‌സസ് മീറ്റ് നടന്നിരുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ഭ ഭ ബക്കെതിരെ മനപൂര്‍വം ഡീഗ്രേഡിങ് നടത്തുന്നുവെന്നായിരുന്നു ദിലീപിന്‍റെ ആരോപണം. ഒരു സിനിമക്ക് മോശം റിവ്യൂ നല്‍കുമ്പോള്‍ തിയേറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരുപാട് ആളുകളെ അത് ബാധിക്കുമെന്നും ദിലീപ് പറഞ്ഞു. 

Tags:    
News Summary - Unable to hold back between Christmas pictures BHA BHA BA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.