മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. വിവാഹം കഴിഞ്ഞ് 14 വർഷത്തിന് ശേഷമായിരുന്നു കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഇസഹാക്ക് പിറന്നത്. ഇസു എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ ഏഴാം പിറന്നാളാണ് ഇന്ന്. കുഞ്ഞ് ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നുക്കൊണ്ട് താരം സമൂഹ മാധ്യമത്തിൽ ചിത്രം പങ്കുവെച്ചിരുന്നു.
ഇസുവിനെ എടുത്തു നിൽക്കുന്ന രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബൻ ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. 'ലിറ്റിൽ ചാമ്പ്യന് ഏഴാം പിറന്നാൾ ആശംസകൾ. ഈ ലോകം നിനക്ക് ഏറ്റവും മികച്ചത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയതിന്... ഞങ്ങളുടെ ജീവിതത്തെ സ്വർഗ്ഗീയമാക്കിയതിന്...ഞങ്ങളുടെ ജീവിതത്തിലേക്ക് നിന്നെ കൊണ്ടുവന്നതിന് ദൈവത്തിന് നന്ദി പറയാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ഇസു ബോയ്ക്ക് ചുംബനങ്ങളും ആലിംഗനങ്ങളും'-എന്ന മനോഹരമായ കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ മകന് പിറന്നാൾ ആശംസകൾ നേർന്നത്.
നിരവധി താരങ്ങളാണ് കമന്‍റ് ബോക്സിൽ ഇസുവിന് പിറന്നാൾ ആശംസകളുമായി എത്തിയത്. ഇസഹാക്കിന്‍റെ ആറാം പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയൻ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ തീമിലായിരുന്നു പിറന്നാൾ ആഘോഷം. കൊച്ചു കടൽ കൊള്ളക്കാരന്‍റെ വേഷത്തിൽ എത്തിയ ഇസഹാക്കിന്‍റെ ചിത്രത്തിന് ഏറെ ആരാധക പ്രതികരണങ്ങളും ആശംസകളും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.