മുഖക്കുരുവും ശബ്ദവുമെല്ലാം എനിക്ക് പ്രശ്നമായിരുന്നു; ആളുകള്‍ കൈയടിച്ചപ്പോൾ ഞെട്ടി -സായ് പല്ലവി
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷരുടെ മനംകവർന്ന നായികയാണ് സായ് പല്ലവി. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലർ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
അതുവരെയുണ്ടായിരുന്ന നായിക സങ്കൽപങ്ങളെ പൊളിച്ചെഴുതിക്കൊണ്ടായിരുന്നു സായ് പല്ലവി പ്രേമത്തിലെത്തിയത്. മേക്കപ്പ് ഉപയോഗിക്കാത്ത മുഖക്കുരുവുള്ള നായിക അതുവരെ സിനിമയിൽ ഉണ്ടായിരുന്നില്ല.
എന്നാൽ തുടക്കത്തിൽ തനിക്ക് ആത്മവിശ്വാസമില്ലായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് സായ് പല്ലവി. ഒരുപാട് അരക്ഷിതത്വങ്ങളുള്ള ഒരാളായിരുന്നു, പ്രേമത്തിൽ അഭിനയിച്ചതോടെ അതൊക്കെ മാറിയെന്ന് താരം പറഞ്ഞു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സിനിമയിൽ എത്തുന്നതിന് മുൻപ് എന്റെ ശബ്ദം, രൂപം, മുഖക്കുരു തുടങ്ങിയവയെല്ലാം എന്റെ ആത്മവിശ്വാസം കുറച്ചിരുന്നു. ഇതെല്ലാം ആളുകളോട് ഇടപഴകുന്നതില്‍ എന്നെ പിന്നോട്ട് വലിച്ചു. എന്നാല്‍ പ്രേമം പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് കണ്ടപ്പോഴാണ് എന്റെ ഈ കാഴ്ച്ചപ്പാട് മാറിയത്.
സിനിമ കണ്ട് ആളുകള്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആളുകള്‍ സൗന്ദര്യത്തെയല്ല ഇഷ്ടപ്പെടുന്നതെന്ന് അന്ന് എനിക്ക് മനസിലായി. ഞാന്‍ മനസിലാക്കിവെച്ച കാര്യങ്ങള്‍ തെറ്റാണെന്ന് അതോടെ ബോധ്യപ്പെട്ടു. കഥാപാത്രവും നമ്മുടെ അഭിനയവുമാണ് അവര്‍ ശ്രദ്ധിക്കുന്നത്' -സായ് പല്ലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.