ഇന്ത്യൻ വിഭവങ്ങളുമായി ന്യൂയോർക്കിൽ റെസ്റ്റൊറൻറ് തുറന്ന് പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ന്യൂയോർക്കിൽ റെസ്റ്റൊറൻറ് ആരംഭിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിഭവങ്ങളാണ് സോന എന്ന് പേരിട്ട ഭക്ഷണശാലയിൽ പ്രധാനമായും വിളമ്പുക.

ഷെഫ് ഹരിനായികിൻെറ നേതൃത്വത്തിലാണ് സോന പ്രവർത്തിക്കുക എന്ന് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. 2019 സെപ്റ്റംബറിൽ ഭർത്താവ് നിക്കിനൊപ്പം പൂജ നടത്തുന്ന ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ചേർത്തിട്ടുണ്ട്.

ന്യൂയോർക്ക് സിറ്റിയിലെ സോണ എന്ന പുതിയ റെസ്റ്റോറൻറ് നിങ്ങൾക്ക് അവതരിപ്പിക്കുന്നതിൻെറ ത്രില്ലിലാണ്. ഇന്ത്യൻ ഭക്ഷണത്തോടുള്ള എൻെറ സ്നേഹമാണിത് -പ്രിയങ്ക കുറിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.