കൊല്ലം: നാടകാചാര്യൻ ഓ. മാധവന്‍റെ സ്മരണയ്ക്കായി ഒ.മാധവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. ശ്രേഷ്ഠ പ്രകടന പുരസ്ക്‌കാരം ഇന്ദ്രൻസിന്. നാടക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്‌കാരം ഇറ്റ്ഫോക് സ്ഥാപക ഡയറക്ടർ ശൈലജ ജലജക്കും നാടക രംഗത്തെ മികച്ച അഭിനേതാവിനുള്ള പുരസ്‌കാരം കണ്ണൂർ വാസൂട്ടിക്കും, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ശ്രേഷ്‌ഠ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും നൽകും.
ഈ മാസം 19ന് ഒ. മാധവൻ സ്‌മൃതി ദിനത്തിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ പുരസ്കാകര വിതരണം നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ കമൽ മുഖ്യാതിഥിയാകും. കമൽ ചെയർമാനും സുധി ദേവയാനി, ഡോ. സാംകുട്ടി പട്ടംങ്കരി എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.