നടന്മാരെ പോലെ പ്രതിഫലം കിട്ടിയിട്ടില്ലെന്ന് പ്രിയങ്ക! 'ഫ്രീയായി ചിത്രങ്ങൾ ചെയ്തു പല സൗജന്യങ്ങളും ലഭിച്ചു'; മറുപടിയുമായി കങ്കണ
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. ഐ.എം.ഡി.ബി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 10 മുതൽ 40 കോടി വരെയാണ് നടിയുടെ പ്രതിഫലം.
ഇപ്പോഴിതാ തുല്യവേദനത്തെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളെ പരിഹസിച്ച് നടി കങ്കണ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രിയങ്കയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പരിഹാസം. അറുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടും നായകന്മാരെ പോലെ പ്രതിഫലം തനിക്ക് കിട്ടിയിട്ടില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്.
തുല്യവേദനത്തിനായി ആദ്യമായി ശബ്ദമുയർത്തിയത് താനായിരുന്നെന്നാണ് കങ്കണ പറയുന്നത്.' ഇന്നത്തെ പല മുൻനിരനടിമാരും തുടക്കകാലത്ത് സൗജന്യമായി സിനിമ ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. എനിക്ക് മുമ്പുള്ള സ്ത്രീകൾ പുരുഷാധിപത്യ മാനദണ്ഡങ്ങൾക്ക് കീഴടങ്ങി എന്നത് സത്യമാണ്. തുല്യ വേദനത്തിനായി ആദ്യമായി പോരാടിയത് ഞാൻ ആയിരുന്നു. ഇതിനായി ശബ്ദം ഉയർത്തുമ്പോൾ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്റെ സമകാലികർ സൗജന്യമായി ഈ വേഷം ചെയ്യാൻ മുന്നോട്ടുവന്നു എന്നതാണ്- കങ്കണ പറഞ്ഞു
ബോളിവുഡിലെ മിക്ക മുൻനിരനായികമാരും സൗജന്യമായി സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം മറ്റ് അനുകൂല്യങ്ങളും ഇവർ കൈപ്പറ്റിയിരുന്നെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. കാരണം ശരിയായ ആളുകളിലേക്ക് റോളുകൾ പോകുമെന്ന് അവർ ഭയപ്പെട്ടു. കൂടാതെ തങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതെന്ന് അവര്‍ സ്വന്തമായി ലേഖനങ്ങള്‍ എഴുതിപ്പിച്ചു.
പുരുഷ അഭിനേതാക്കളെപ്പോലെ എനിക്ക് മാത്രമേ പ്രതിഫലം ലഭിക്കുന്നുള്ളൂവെന്നും മറ്റാര്‍ക്ക് അറിയില്ലെങ്കിലും സിനിമ ലോകത്ത് എല്ലാവർക്കും അറിയാം. ഇപ്പോൾ അവർക്ക് മറ്റാരെയും കുറ്റപ്പെടുത്താനില്ല'- കങ്കണ വിഡിയോക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.