'ഞാൻ കണ്ടതാ സാറേ...' വരുൺ ജി. പണിക്കർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ഞാൻ കണ്ടതാ സാറേ.. എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തിൽ അതിനനുയോജ്യമായ രേഖാ ചിത്രവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്.
ഹൈലൈൻ പിക്ച്ചേഴ്സ് ഇൻ അസ്സോസ്റ്റിയേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നാണ് ചിത്രം നിർമിമിക്കുന്നത്.നർമ്മത്തിലൂടെ ഒരു ത്രില്ലർ സിനിമയാണ് ഈ ചിത്രത്തിലൂടെ വരുൺ ജി. പണിക്കർ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് നായകനാകുന്ന ഈ ചിത്രത്തിൽ മെറീനാ മൈക്കിളാണു നായിക. അനൂപ് മേനോൻ, ബൈജു സന്തോഷ്, സുധീർ കരമന, അലൻസിയർ, സാബുമോൻ, സമ്പത്ത് റാം, ജിബിൻ ഗോപിനാഥ്, ധന്വന്തരി, ബാലാജി ഗർമ്മ, സൂര്യാ രാജേഷ്, മല്ലികാ സുകുമാരൻ, എന്നിവരും പ്രധാന താരങ്ങളാണ്.
രചന - അരുൺ കരിമുട്ടം, സംഗീതം - രാഹുൽ രാജ്,ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ,എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ,കലാസംവിധാനം. - സാബുറാം. മേക്കപ്പ് - പ്രദീപ് വിതുര,കോസ്റ്റ്യും ഡിസൈൻ - അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി, ഫിനാൻസ് കൺടോളർ - സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ -മാനേജർ - കുര്യൻ ജോസഫ് . പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട .പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ.എസ്.തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.