സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം

ദാവൂദ്​ ഇബ്രാഹീമിനോടൊപ്പം അമിതാഭ്​ ബച്ചൻ? ആ​ ഫോ​ട്ടോക്ക്​ പിന്നിൽ ...

മുംബൈ: ബോളിവുഡ്​ സൂപ്പർ സ്​റ്റാർ അമിതാഭ്​ ബച്ചന്​ അധോലോക നായകൻ ദാവൂദ് ഇബ്രാഹീമുമായി ബന്ധമോ? കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലെ ചർച്ച പ്രധാനമായും ഇതായിരുന്നു. ഒരു ചിത്രം പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഈ വാർത്ത പരന്നത്​.

ആദ്യം ഫേസ്ബുക്കിലും പിന്നാലെ ട്വിറ്ററിലും പ്രചരിച്ച പടം താമസിയാതെ വൈറലാവുകയും ചെയ്​തു. 'അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനൊപ്പം കൈ കൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ' എന്ന ക്യാപ്​ഷനോടു കൂടിയാണ്​ പലരും സമൂഹ മാധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിച്ചത്​.

എന്നാൽ, പ്രചരിക്കുന്ന ആ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നായിരുന്നു. പടം ശരിക്കു പരിശോധിച്ചപ്പോഴാണ്​ അമിതാഭ് ബച്ചനൊപ്പം ഉള്ളത് ദാവൂദ് അല്ലെന്ന് വ്യക്തമായത്​.

ഒരു ചടങ്ങിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനുമായി ബച്ചൻ നിൽക്കുന്ന ചിത്രമാണ് വ്യാജ കുറിപ്പോടെ പ്രചരിക്കുന്നത്. അമിതാഭ്​ ബച്ച​െൻറ മകനും ബോളിവുഡ്​ നടനുമായ അഭിഷേക്​ ബച്ചനും ഫോ​ട്ടോ തെറ്റായ ക്യാപ്​ഷനോടുകൂടിയാണ്​ പ്രചരിക്കുന്നതെന്ന്​ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.


ഈ ഫോ​ട്ടോ പ്രചരിപ്പിച്ച ഒരാളുടെ പോസ്​റ്റിനു താഴെ അഭിഷേക്​ ഹിന്ദിയിൽ മറുപടി പറയുകയും ചെയ്​തു. ' സഹോദരാ, ഇ​ൗ ഫോ​ട്ടോ എ​െൻറ പിതാവും മുൻ മഹാരാഷ്​ട്ര മുഖ്യമന്ത്രി അ​േ​ശാക്​ ചവാനുമാണ്​' എന്നായിരുന്നു അഭിഷേകി​െൻറ കമ്മൻറ്​.

കോവിഡ്​രോഗ മുക്തനായ അമിതാഭ് ബച്ചൻ ഇപ്പോൾ വിശ്രമത്തിലാണ്​. 



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.