അൻസിബ ഹസൻ

നടി അൻസിബ ഹസൻ അമ്മയിൽനിന്ന് രാജിവെച്ചു

മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയിൽനിന്ന് രാജിവെച്ച് നടി അൻസിബ ഹസൻ. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് അൻസിബ രാജി സമർപ്പിച്ചത്. നടിയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്ക് പിന്നിലെ കാരണമെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.

കൊച്ചിയിലെ അമ്മ ഓഫീസിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അൻസിബയുടെ രാജി സംബന്ധിച്ച് ശ്വേതാ മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21ന് അൻസിബ രാജിക്കത്ത് നൽകിയിരുന്നു. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായ് ശ്വേത പറഞ്ഞു.

സംഘടന പ്രവർത്തനം ഒരു നിസ്വാർത്ഥ സേവനമാണെന്ന് നടി പറയുന്നു. സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടുള്ളതിനാലാണ് അൻസിബ ഈ തീരുമാനമെടുത്തത്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വച്ച് ഞങ്ങൾ അൻസിബയെ വിളിച്ചു സംസാരിച്ചിരുന്നുവെന്നും രാജി അംഗീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേർന്ന് അത് പാസാക്കി എന്നുമാണ് ശ്വേതാ മേനോന്‍റെ പ്രതികരണം.

ശ്വേതാ മേനോൻ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്ഥാനാർഥിയാണ് അൻസിബ ഹസൻ. നടി കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി.

Tags:    
News Summary - Actress Ansiba Hasan resigns from AMMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.