ബംഗാളിൽ തൃണമൂൽ സ്​ഥാനാർഥി സുജാത മണ്ഡലിനെ അടിച്ചോടിച്ച്​ ബി.ജെ.പി പ്രവർത്തകർ; വിഡിയോ പങ്കുവെച്ച്​ തൃണമൂൽ

കൊൽക്കത്ത: സംസ്​ഥാനം പിടിക്കാൻ ബി.ജെ.പി അരയും തലയും മുറുക്കി രംഗത്തുള്ള പശ്​ചിമ ബംഗാളിൽ തൃണമൂൽ ​കോൺഗ്രസ്​ സ്​ഥാനാർഥി സുജാത മണ്ഡലിനെ അടിച്ചോടിച്ച്​ ബി​.ജെ.പി പ്രവർത്തകർ. ആരാംബേഗിൽനിന്ന്​ ജനവിധി തേടുന്ന സ്​ഥാനാർഥിയെ ഇഷ്​ടിക കൊണ്ട്​ ആക്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച മൂന്നാംഘട്ട വോ​ട്ടെടുപ്പ്​ നടക്കുന്ന മണ്ഡലമാണ്​ ആരംബേഗ്​. മുഖംമൂടി അണിഞ്ഞാണ്​ ഇഷ്​ടിക കൊണ്ട്​ എറിഞ്ഞതെന്നും സുജാതക്കൊപ്പമുണ്ടൊയിരുന്ന പാർട്ടി പ്രവർത്തകന്​ തലക്കു പരിക്കേറ്റതായും തൃണമൂൽ ആരോപിച്ചു. ചില ബൂത്തുകളിൽ സുരക്ഷക്കായി നിയമിച്ച അർധ സൈനിക വിഭാഗം പോലും ജനങ്ങളോട്​ ബി.ജെ.പിക്ക്​ വോട്ടുചെയ്യണമെന്ന്​ ഭീഷണിപ്പെടുത്തുകയാണെന്ന്​ സ്​ഥാനാർഥി സുജാത ആരോപിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പാർട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. 


Tags:    
News Summary - Mamata claims BJP workers chased TMC candidate Sujata Mondal, hit her on head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.