വട്ടിയൂർക്കാവ്​ വിട്ടുകൊടുക്കാതെ വി.കെ. പ്രശാന്ത്​

തിരുവനന്തപുരം:  വി.കെ. പ്രശാന്തിലൂടെ  വട്ടിയൂർക്കാവ് മണ്ഡലം നിലനിർത്തി എൽ.ഡി.എഫ്. ചുരുങ്ങിയ കാലം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫിന് ഗുണം ചെയ്തെന്നാണ് ഫലം വ്യക്തമാക്കുന്നത്. ജാതിയും വിശ്വാസവും ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലത്തിൽ വോട്ടർമാർ വികസനത്തിനാണ് പ്രധാനം നൽകിയതെന്നാണ് ഫലംകാണിക്കുന്നത്. എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ പ്രശാന്തുണ്ടാക്കിയ സജീവതയും ഗുണം ചെയ്തു. എതിർ സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിക്കാത്തും വിജയത്തിന് സഹായകമായി. മണ്ഡലം കൈവിട്ട് പോകാതിരിക്കാനുള്ള ശക്തമായ മുന്നൊരുക്കങ്ങളാണ് മണ്ഡലത്തിൽ എൽ.ഡി.എഫ് നടത്തിയത്. അത് ഫലം കണ്ടു.

മറ്റ് രണ്ട് മുന്നണികളിൽ നിന്നുമുള്ള വോട്ടുകൾ ഉപതെരഞ്ഞെടുപ്പിലെ പോലെ ഇക്കുറിയും പ്രശാന്തിന് ലഭിച്ചെന്ന് തന്നെയാണ് ഫലം സൂചിപ്പിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയോടുള്ള കോൺഗ്രസിലെ താൽപര്യക്കുറവും ജില്ലാ പ്രസിഡൻറ് തന്നെ മൽസരിക്കാൻ ഇറങ്ങിയതിലുള്ള ബി.ജെ.പിയിലെ അതൃപ്തിയും പ്രശാന്തിന് ഗുണമായി. അതിന് പുറമെ സർക്കാർ ഉദ്യോഗസ്ഥർ, ക്രൈസ്തവ സമൂഹം എന്നിവ നിർണായകമായ മണ്ഡലത്തിൽ അവരുടെ പിന്തുണയും പ്രശാന്തിന് ലഭിച്ചെന്ന് വ്യക്തം.

കഴക്കൂട്ടം കരിയിൽ കൊച്ചുമണക്കാട്ട്​ വീട്ടിൽ താമസം. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽനിന്ന് നിയമസഭയിലെത്തി. തിരുവനന്തപുരം മേയറായിരിക്കവെയായിരുന്നു മത്സരം. സി.പി.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം, ഡി.ൈവ.എഫ്.െഎ ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 34 ാം വയസിൽ മേയറായി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമയിരുന്നു. മേയർ ബ്രോ എന്ന് സോഷ്യൽമീഡിയയിൽ വിളിപ്പേര്. തുമ്പ സെൻറ് സേവ്യേഴ്സ് കോളജ്, ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.


Tags:    
News Summary - VK Prasanth in Vattiyoorkavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.