Posted On
date_range Updated On
date_range വടകരയിൽ രമ വിജയിച്ചു കഴിഞ്ഞു; പ്രഖ്യാപനം താൻ നടത്തുകയാണെന്ന് മുല്ലപ്പളളി രാമചന്ദ്രൻ
തിരുവനന്തപുരം: വടകര നിയമസഭ മണ്ഡലത്തിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ രമ വിജയിച്ചു കഴിഞ്ഞുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിന്‍റെ പ്രഖ്യാപനം താൻ നടത്തുകയാണ്. മുഖ്യമന്ത്രിക്ക് വടകരയെ പേടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകരയിൽ തോൽക്കുമെന്ന് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അറിയാം. അതുകൊണ്ടാണ് ജില്ലയിലെ പ്രചാരണം അവസാനിപ്പിച്ച മുഖ്യമന്ത്രി വീണ്ടും വടകരയിലെത്തുന്നത്. അതേസമയം, തന്നെ തോൽപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.കെ രമ പറഞ്ഞു.
വടകര നിയമസഭ മണ്ഡലത്തിൽ ആർ.എം.പി നേതാവ് കെ.കെ രമക്കാണ് യു.ഡി.എഫ് പിന്തുണ നൽകുന്നത്. ലോക്താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.