Posted On
date_range Updated On
date_range പി.കെ. ഫിറോസിന് തോൽവി; താനൂരും നിലമ്പൂരും നിലനിർത്തി എൽ.ഡി.എഫ്
മലപ്പുറം: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന താനൂരിലും നിലമ്പൂരിലും സീറ്റ് നിലനിർത്തി എൽ.ഡി.എഫ്. താനൂരിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയാണ് സിറ്റിങ് എം.എൽ.എയായ വി. അബ്ദുറഹ്മാൻ പരാജയപ്പെടുത്തിയത്. ആയിരത്തിൽ താഴെയാണ് വി. അബ്ദുറഹ്മാെൻറ ഭൂരിപക്ഷം.
നിലമ്പൂരിൽ നിലവിലെ എം.എൽ.എ പി.വി. അൻവർ വിജയം ഉറപ്പിച്ചിരിക്കുകയാണ്. പോസ്റ്റൽ വോട്ടും രണ്ട് ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ 3098 വോട്ടിെൻറ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞദിവസം അന്തരിച്ച വി.വി. പ്രകാശായിരുന്നു ഇവിടത്തെ യു.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.