പൊ​ൻ​മു​ണ്ടം ട​ർ​ഫി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്ഥാ​നാ​ർ​ഥി പി.​കെ. ഫി​റോ​സി​നോ​ടൊ​പ്പം ര​മേ​ഷ് പി​ഷാ​ര​ടി​യും

ഹൈ​ബി ഈ​ഡ​ൻ എം.​പി​യും 

നാ​ട്ടി​ലെ ഹീ​റോ​സും പി.​കെ. ഫി​റോ​സും; അ​തി​ഥി​യാ​യി ഹൈ​ബി​ ഈഡനും പി​ഷാ​ര​ടി​യും

താ​നൂ​ർ (മലപ്പുറം): കാ​യി​ക സ​ങ്ക​ൽ​പ്പ​ങ്ങ​ൾ നി​റം ന​ൽ​കാ​ൻ താ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഒ​രു മു​നി​സി​പ്പാ​ലി​റ്റി​യി​ലും അ​ഞ്ച് പ​ഞ്ചാ​യ​ത്തി​ലു​മാ​യി സ്ഥാ​പി​ക്കു​ന്ന ആ​റു സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക​ൾ താ​നൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ഫി​റോ​സ് അ​വ​ത​രി​പ്പി​ച്ചു. ഹൈ​ട​ൻ താ​നൂ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി എ​ന്ന് പേ​രി​ട്ട ഈ ​പ​ദ്ധ​തി, ഹൈ​ബി ഈ​ഡ​ൻ എം.​പി, ച​ല​ച്ചി​ത്ര താ​രം ര​മേ​ഷ്​ പി​ഷാ​ര​ടി മു​ത​ലാ​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

യു.​ഡി.​വൈ.​എ​ഫ് പൊ​ന്മു​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബൈ​പ്പാ​സ് ട​ർ​ഫി​ൽ വെ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച 'നാ​ട്ടി​ലെ ഹീ​റോ​സും പി.​കെ. ഫി​റോ​സും' എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. സൗ​ജ​ന്യ ക​ളി​ക്ക​ള​ത്തോ​ടെ​യാ​ണ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്ന​ത്.

പൊ​ൻ​മു​ണ്ടം ട​ർ​ഫി​ൽ ന​ട​ന്ന പ​രി​പാ​ടി ര​മേ​ഷ് പി​ഷാ​ര​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ബി ഈ​ഡ​ൻ എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ഥാ​നാ​ർ​ഥി പി.​കെ. ഫി​റോ​സ്, യു.​ഡി.​വൈ.​എ​ഫ് നേ​താ​ക്ക​ളാ​യ ടി. ​നി​യാ​സ്, ഹ​ബീ​ബ് ആ​ദൃ​ശ്ശേ​രി, കെ.​എ​സ്. മു​ഹ​മ്മ​ദ് ഡാ​നി​ഷ്, എ​ൻ. മ​ഹ​മ്മൂ​ദ്, കെ.​കെ. ആ​സി​ഫ്, കെ.​ടി. ഷ​ഫീ​ഖ്, എ.​സി. യാ​ഫി​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - election campaign for pk firos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.