കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ്. സ്ഥാ​നാ​ര്‍ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ ബോ​ട്ട് പ​ര്യ​ട​നം ന​ട​ത്തി​യ​പ്പോ​ള്‍, എൽ.ഡി.എഫ്​ സ്​ഥാനാർഥി കെ. അനിൽകുമാർ കോട്ടയം ചിങ്ങവനം സെന്‍റ്​ ജോൺസ്​ ക്​നാനായ മലങ്കര കാത്തോലിക്​ ചർച്ചിലെ സന്ദർശന ശേഷം ദുഖവേള്ളിയാഴ്ചയുടെ പ്രത്യേക കഞ്ഞിയും പയറും പള്ളി വികാരിയായ ഫാ. തോമസ് കൈതാരം അച്ചനൊപ്പം കഴിക്കുന്നു

വോട്ടുതേടി ബോട്ടില്‍ തിരുവഞ്ചൂർ, വിശ്വാസികൾക്കൊപ്പം അനിൽകുമാർ

കോ​ട്ട​യം: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ ബോ​ട്ടി​ല്‍ പ​ര്യ​ട​നം ന​ട​ത്തി യു.​ഡി.​എ​ഫ്. സ്ഥാ​നാ​ര്‍ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. രാ​വി​ലെ അ​യ​ല്‍വാ​സി​ക​ളു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ചാ​യി​രു​ന്നു പ്ര​ചാ​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

തു​ട​ര്‍ന്ന് കോ​ടി​മ​ത​യി​ല്‍നി​ന്ന് ബോ​ട്ട് പ​ര്യ​ട​നം ന​ട​ത്തി. നാ​ട​ങ്ക​രി, പ​തി​നാ​റി​ല്‍ച്ചി​റ, പാ​റേ​ച്ചാ​ല്‍, ചു​ങ്ക​ത്തു​മു​പ്പ​ത്, 15ല്‍ ​ചി​റ, കാ​ഞ്ഞി​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശി​ച്ച് മ​ല​രി​ക്ക​ലി​ല്‍ പ​ര്യ​ട​നം സ​മാ​പി​ച്ചു. കോ​ണ്‍ഗ്ര​സ് നാ​ട്ട​കം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജോ​ണ്‍ ചാ​ണ്ടി, അ​നി​ല്‍ മ​ല​രി​ക്ക​ല്‍, ഷൈ​ല​ജ ദി​ലീ​പ്, എ​ന്‍.​എ​സ്. ഹ​രി​ശ്ച​ന്ദ്ര​ന്‍, ജ​യ​ച​ന്ദ്ര​ന്‍ ചി​റോ​ത്ത്, ടി.​എ. അ​ന്‍സാ, നെ​ജീ​ബ് കൊ​ച്ചു​കാ​ഞ്ഞി​രം, ച​ന്ദ്ര​ന്‍, ജോ​ജി എ​ന്നി​വ​ര്‍ പ​ര്യ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും വി​ശ്വാ​സി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ര്‍ഥി​ക്കു​ക​യും ചെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞ് ദി​വാ​ന്‍ക​വ​ല പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍ശ​നം ന​ട​ത്തി. ചു​ങ്ക​ത്ത് കു​ടും​ബ​സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്തു.

ദുഃ​ഖ വെ​ള്ളി​യാ​ഴ്ച മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച്​ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

പ​രാ​തി​ക​ളി​ല്ലാ​തെ എ​ല്ലാ​വ​രെ​യും സം​തൃ​പ്ത​രാ​ക്കി​യ സ​ർ​ക്കാ​റാ​ണ് ഇ​ട​തു​മു​ന്ന​ണി. സ​മാ​ധാ​ന​വും ക​രു​ത​ലു​മാ​ണ് സ​ർ​ക്കാ​റി​െൻറ ല​ക്ഷ്യം. കോ​ട്ട​യ​ത്തി​െൻറ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​മെ​ത്തി​ക്കാ​നാ​യി ത​ന്നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

പി.​എം. ജ​യിം​സ്, ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക യൂ​ത്ത് വി​ങ്​ പ്ര​തി​നി​ധി ജോ​ബി ജോ​ർ​ജ്, കേ​ര​ള പ്ര​വാ​സി സം​ഘം സെ​ക്ര​ട്ട​റി ടോം ​ഫി​ലി​പ്, സി.​പി.​എം പോ​ള​ച്ചി​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​നീ​ഷ്, മോ​ട്ടി ചി​ങ്ങ​വ​നം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Thiruvanchoor in the boat in search of votes, Anil Kumar with the believers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.