കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു. ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്.

ചവിട്ടുവരി സെന്‍റ്​ മർസിൽനാസ് ഗേൾസ് ഹൈസ്കൂളിലെ 25ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകോട്ട് വീണത്.

വീഴ്ച്ചയുടെ ആഘാതത്തിൽ തലക്ക്​ ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Tags:    
News Summary - elderly voter collapsed and died in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.