മട്ടാഞ്ചേരി എം.എ.എസ്.എസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന ഭിന്നശേഷിക്കാരിയായ ഡിൻസി

പാഴാക്കാനില്ല ഒരു വോട്ടും; ചക്രക്കസേരയിൽ ടിൻസിയെത്തി

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി ഈ​ര​വേ​ലി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രും മ​റ്റും താ​മ​സി​ക്കു​ന്ന സ്പെ​ഷ​ൽ ഹോ​മി​ൽ​നി​ന്ന് അ​ര​കി​ലോ​മീ​റ്റ​റോ​ളം വീ​ൽ​ചെ​യ​റി​ൽ താ​ണ്ടി മ​ട്ടാ​ഞ്ചേ​രി​യി​ലെ എം.​എ.​എ​സ്.​എ​സ് എ​ൽ.​പി സ്കൂ​ളി​ൽ ടി​ൻ​സി​യെ​ത്തി​യ​ത് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്ന ഉ​റ​ച്ച​ബോ​ധ്യ​ത്തോ​ടെ​യാ​ണ്.

രാ​വി​ലെ പ​ത്ത​ര​യോ​ടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്കും മ​റ്റൊ​രു അ​ന്തേ​വാ​സി​ക്കു​മൊ​പ്പ​മാ​ണ് ഈ ​യു​വ​തി ആ​വേ​ശ​ത്തോ​ടെ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. പ​തി​വു​പോ​ലെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ വോ​ട്ടു​ചെ​യ്ത് മ​ട​ങ്ങു​മ്പോ​ൾ ആ ​ച​ക്ര​ക്ക​സേ​ര​ക്ക് വേ​ഗം​കൂ​ടി.

ജ​ന്മ​നാ കാ​ലു​ക​ൾ​ക്ക് സ്വാ​ധീ​ന​ക്കു​റ​വു​ള്ള​തു​മൂ​ലം ന​ട​ക്കാ​നാ​വി​ല്ല ടി​ൻ​സി​ക്ക്. എ​ന്നാ​ൽ, ഓ​ട്ടോ​മാ​റ്റി​ക് ച​ക്ര​ക്ക​സേ​ര​യി​ൽ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​തു കാ​ണു​മ്പോ​ൾ വി​സ്മ​യം തോ​ന്നും. കു​ഞ്ഞു​നാ​ൾ മു​ത​ൽ എ​റ​ണാ​കു​ള​ത്തെ ഒ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ് ടി​ൻ​സി വ​ള​ർ​ന്ന​ത്.

അ​ഞ്ചു​വ​ർ​ഷം മു​മ്പ് ഈ​ര​വേ​ലി​യി​ലെ സ്ഥാ​പ​ന​ത്തി​ലെ​ത്തി. 32 വ​യ​സ്സി​നി​ടെ പ​ര​മാ​വ​ധി വോ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. വോ​ട്ട്​ ന​മ്മു​ടെ അ​വ​കാ​ശ​മാ​ണ്, അ​ത് ചെ​യ്യാ​തി​രി​ക്കാ​നാ​വി​ല്ല എ​ന്ന​താ​ണ് ടി​ൻ​സി​യു​ടെ അ​ഭി​പ്രാ​യം.

മി​ക​ച്ച ത​യ്യ​ൽ​ക്കാ​രി​യാ​യ ടി​ൻ​സി, സ്ഥാ​പ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ടു​പ്പും മ​റ്റു​മെ​ല്ലാം ത​യ്ച്ച്​ ന​ൽ​കാ​റു​ണ്ട്. പാ​ട്ടു​പാ​ടാ​നും മി​ടു​ക്കി​യാ​ണ്.

വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ അ​ൽ​പം അ​ക​ലെ​യു​ള്ള ച​ർ​ച്ചി​ലേ​ക്കും ച​ക്ര​ക്ക​സേ​ര​യി​ൽ ഈ ​യു​വ​തി പോ​കാ​റു​ണ്ട്. ടി​ൻ​സി​യെ​ക്കൂ​ടാ​തെ സ്ഥാ​പ​ന​ത്തി​ലെ മ​റ്റ്​ അ​ന്തേ​വാ​സി​ക​ളും വോ​ട്ടു​ചെ​യ്യാ​നെ​ത്തി. 

Tags:    
News Summary - differently abled dincy casted vote in wheelchair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.